Home Entertainment Celebrities

സുധീർ പറവൂരിനെ വെല്ലുന്ന ‘ക്ലിഞ്ഞോ പ്ലിഞ്ഞോ’ ഗാനാലാപനം; പൊട്ടിച്ചിരിപ്പിച്ച് കലാകാരന്മാരെ കൈയ്യിലെടുത്ത് സുരേഷ് ഗോപിയുടെ പ്രകടനം!

413

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. ഇതിനോടകം ഒത്തിരി സിനിമകളുടെ ഭാഗമായ അദ്ദേഹം മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടണ്ട്. ഒരു മികച്ച നടൻ മാത്രമല്ല, രാഷ്ട്രീയപ്രവർത്തകനും മനുഷ്യസ്‌നേഹിയും കൂടിയാണ്.

സിനിമകളിൽ പൊലീസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടൻ കൂടിയാണ് അദ്ദേഹം. ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരേഷ് ഗോപിക്ക് ഇന്ന് ആരാധകരേറെയാണ്.

Advertisements

ഇപ്പോഴിതാ ഗരുഡൻ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലീഗൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺ വർമ്മയാണ്.

ALSO READ- ‘എന്തൊരു മനുഷ്യനാണ് ഇയാൾ! മോഹൻ ലാൽ ഒക്കെ ആയതുകൊണ്ടാണ്; ഇച്ചാക്കയായിരുന്നെങ്കിൽ ഇതൊക്കെ കേട്ടുനിൽക്കുമെന്ന് തോന്നുന്നില്ല: ഇബ്രാഹിംകുട്ടി

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്.സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ പ്രമോ പുറത്തുവന്നിരുന്നു. ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രം ബിഗ് ബജറ്റിലാണ് നിർമിക്കുന്നത്.

ഇതിനിടെ സീരിയസ് വേഷങ്ങൾ മാത്രമല്ല, തനിക്ക് ഹാസ്യവും വഴങ്ങും എന്ന് തെളിയിക്കുകയാണ് സുരേഷ് ഗോപി. മിമിക്രി-സ്റ്റേജ് താരമായ സുധീർ പറവൂരിനൊപ്പമുള്ള സുരേഷ് ഗോപിയുടെ പുതിയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ALSO READ- ‘അദാനി കാരണം പറഞ്ഞാൽ തീരാത്തത്ര വികസനവും സമൃദ്ധിയും തലസ്ഥാനത്തേക്ക് വരുന്നു’; അദാനിക്കും ഭാര്യയ്ക്കും ഒപ്പം ഉച്ചയൂണിന് എത്തി കൃഷ്ണകുമാറും സിന്ധുവും

സുധീർ പറവൂരിന്റെ തന്നെ ഏറ്റവും വൈറലായ ‘ക്ലിഞ്ഞോ പ്ലിഞ്ഞോ’ എന്ന ഗാനം ഏറ്റുപാടുകയാണ് സുരേഷ് ഗോപി ചെയ്യുന്നത്. വലിയ താരമാണെന്ന ജാഡകളില്ലാതെ വളരെ സിംപിളായാണ് സുധീറിനൊപ്പം കട്ടയ്ക്ക് കട്ടയ്ക്ക് നിന്ന് സുരേഷ് ഗോപി പെർഫോം ചെയ്യുന്നത്.

താരത്തിന്റെ ഈ പ്രകടനം കണ്ട് കയ്യടിക്കുന്ന മിമിക്രി കലാകാരന്മാരെയും വീഡിയോയിൽ കാണാവുന്നതാണ്. അതേസമയം, ഈ വീഡിയോ കണ്ട് ഇത്ര കൂളായിരുന്നോ എസ്ജി എന്നാണ് ആരാധകർ ചോദിക്കുന്നതും.

Advertisement