Home Entertainment Celebrities

സുനിയണ്ണെനെവിടെ എന്നാണ് ഭര്‍ത്താവിനൊപ്പം പുറത്തിറങ്ങപ്പോള്‍ കേള്‍ക്കുന്ന ചോദ്യമെന്ന് അശ്വതി, എന്നോട് ചോദിക്കുന്നത് ചന്ദ്രികയെക്കുറിച്ചാണെന്ന് അനീഷും, രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍

946

ടെലിവിഷന്‍ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ചന്ദ്രിയും സുനിയും. കോമഡി ഉത്സവത്തിലൂടെ എത്തിയാണ് ഇവര്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയത്. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.

Advertisements

തങ്ങള്‍ തിരുവനന്തപുരത്തുകാരാണ്. എന്നാല്‍ കോമഡി ഉത്സവത്തില്‍ അവിടെയുള്ളവര്‍ സംസാരിക്കുന്ന രീതിയല്ല കാണിക്കുന്നതെന്നും തങ്ങള്‍ക്കിടയില്‍ നല്ല സിങ്കുണ്ടെന്നും കൗണ്ടര്‍ എന്താണ് വരുന്നതെന്ന് തങ്ങള്‍ക്ക് മനസ്സിലാവുമെന്നും ഇരുവരും പറയുന്നു.

Also Read: നമ്മൾ ചെയ്യുന്ന ജോലി നമ്മളുടെ ഇഷ്ടത്തിൽ നിന്നുമുണ്ടാകുന്നതാണ്; അത് കൊണ്ട് തന്നെ ആ സിനിമയെ കുറിച്ച് മറ്റുള്ളവർ പറയുന്നത് ഞാൻ കേട്ടില്ല; സിന്ദഗ ന മിലേഗി ദൊബാരയെ കുറിച്ച് ഹൃത്വിക് റോഷൻ

ഉത്സവപ്പറമ്പുകളില്‍ പരിപാടി അവതരിപ്പിച്ചിരുന്ന മിമിക്രി ആര്‍ട്ടിസ്റ്റായിരുന്നു. 21ാമത്തെ വയസ്സുമുതല്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ടെന്നും അന്നൊക്കെ കൈയ്യടിയേക്കാള്‍ കൂവലുകളാണ് കിട്ടിയതെന്നും വീട്ടുകാരെയൊക്കെ തെറി വിളിക്കുമായിരുന്നുവെന്നും അനീഷ് പറയുന്നു.

താന്‍ അനീഷേട്ടനൊപ്പമാണ് സ്‌കിറ്റുകള്‍ ചെയ്തു തുടങ്ങിയത്. തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നാണ് പലരും കരുതിയത്. എവിയെങ്കിലും പരിപാടിക്കൊക്കെ പോയാല്‍ സുനിയണ്ണനെ കൊണ്ടുവന്നില്ലേയെന്ന് ചോദിക്കുമെന്നും ഞാനാ കൊണ്ടുവന്നതെന്ന് അപ്പോള്‍ ഭര്‍ത്താവ് പറയുമെന്നും അശ്വതി പറയുന്നു.

Also Read: ഗർഭിണിയാണെന്നറിഞ്ഞിട്ടും ഷെബിന്റെ വീട്ടുകാരുടെ മനസ് മാറിയില്ലേ? അവർ പൊന്നുവിനെ കാണാൻ വന്നോ? എല്ലാ സംശയങ്ങൾക്കും മറുപടി പറഞ്ഞ് താരങ്ങൾ

ഇതാണ് തന്റെ സുനിയണ്ണനെന്നാണ് താന്‍ പറയാറുള്ളത്. താനും ഈ ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും പക്ഷേ ഇത് ചോദിക്കുമ്പോള്‍ പലപ്പോഴും ഭാര്യ കേട്ടിട്ടില്ലെന്നും അനീഷ് കൂട്ടിച്ചേര്‍ത്തു.

Advertisement