Home Entertainment Celebrities

എന്റെ മരണം വരെ ആ സങ്കടം കൂടെയുണ്ടാവും, സുധി മരിച്ച സങ്കടം മാറിയോ എന്ന് ചോദിക്കുന്നവര്‍ക്ക് നെഞ്ചുപൊട്ടി മറുപടി നല്‍കി ഭാര്യ രേണു

278

മലയാള സിനിമാ, ടിവി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ കൈപ്പമംഗലത്ത് വെച്ചായിരുന്നു അപകടം.

Advertisements

ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ ആയില്ല. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. നടന്‍ ബിനു അടിമാലി, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Also Read: അവളില്ലാതെ പറ്റില്ലെന്ന് തോന്നിയപ്പോള്‍ പ്രൊപ്പോസ് ചെയ്തു, വിവാഹം കഴിക്കാന്‍ ഡിമാന്റ് ചെയ്യുകയായിരുന്നു, മഞ്ജിമ ജീവിതത്തിലേക്ക് വന്ന കഥ തുറന്നുപറഞ്ഞ് ഗൗതം കാര്‍ത്തിക്

വടകരയില്‍ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുക ആയിരുന്നു. സുധിയുടെ മരണം ഭാര്യയെയും മക്കളെയും തളര്‍ത്തിയിരുന്നു. രേണഉവിന്റെയും മക്കളുടെയും വിവരം അന്വേഷിക്കാനും സഹായം എത്തിക്കാനും സഹപ്രവര്‍ത്തകര്‍ വീട്ടിലെത്താറുണ്ട്.

തന്റെയും മക്കളുടെയും ഇപ്പോഴത്തെ വിശേഷം അറിയാനായി വീട്ടിലെത്തുന്നവര്‍ക്ക് രേണു സോഷ്യല്‍മീഡിയയിലൂടെ മറുപടി നല്‍കാറുണ്ട്. സുധി മരിച്ചതിന്റെ വേദനയൊക്കെ മാറിയോ എന്ന് ചോദിച്ചെത്തുന്നവര്‍ക്ക് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് രേണു ഇപ്പോള്‍. തന്റെ മരണം വരെ ഈ സങ്കടം ഉണ്ടാവുമെന്ന് രേണു പറയുന്നു.

Also Read: സിനിമ ചെയ്യുന്നില്ലെങ്കില്‍ അങ്ങനെ തന്നെ പറയും, അല്ലാതെ 10 തിരക്കഥ കേട്ടു എന്നൊന്നും പറയാന്‍ നില്‍ക്കാറില്ല, കാര്യങ്ങള്‍ പറയാന്‍ ഒരു മടിയുമില്ല, അഹാന കൃഷ്ണ പറയുന്നു

ഏട്ടന്‍ ഇന്നലെ പോയത് പോലെയാണ് തോന്നുന്നത്. ഏട്ടാ മിസ് യു എന്നും രേണു പറയുന്നു. സുധിക്കൊപ്പമുള്ള ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച വീഡിയോയും പങ്കുവെച്ചുകൊണ്ടായിരുന്നു രേണുവിന്റെ പോസ്റ്റ്.

Advertisement