Home Entertainment Celebrities

ഒന്നും ഓര്‍മ്മയില്ല, മുറിയില്‍ പൂട്ടിയിട്ട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നൊക്കെ തെറ്റായ ആരോപണങ്ങള്‍, ബാലയുടെ മുന്നില്‍ വെച്ച് തുറന്ന് പറഞ്ഞ് സന്തോഷ് വര്‍ക്കി

325

സന്തോഷ് വര്‍ക്കി എന്നുപറഞ്ഞാല്‍ അധികമാരും അറിയില്ല,എന്നാല്‍ ആറാട്ടണ്ണന്‍ എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും ഈ ഓണ്‍ലൈന്‍ സിനിമാ നിരൂപകനെ മനസിലാകും. മോഹന്‍ലാലിന്റെ ‘ആറാട്ട്’ സിനിമയ്ക്കു നിരൂപണം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായതാണ് സന്തോഷ് വര്‍ക്കി.

Advertisements

എന്നാല്‍ പിന്നീട് പല സിനിമകളെയും താരങ്ങളെയും കുറിച്ചും മോശമായി സംസാരിക്കുകയും ആളുകളുടെ മര്‍ ദ്ദ നത്തിന് വരെ ഇ ര യാവുകയും ചെയ്തിരുന്നു. സന്തോഷ് വര്‍ക്കിയെ കൊണ്ട് പഴയ മോശം പരാമര്‍ശങ്ങള്‍ക്ക് നടന്‍ മാപ്പ് പറയിപ്പിച്ചിരുന്നു. വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് സന്തോഷ് വര്‍ക്കിയെക്കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്.

Also Read: അന്ന് കൗരവറില്‍ വര്‍ക്ക് ചെയ്തവരുടെ അടുത്ത തലമുറക്കൊപ്പം കിങ് ഓഫ് കൊത്തയില്‍, സന്തോഷത്തില്‍ മതിമറന്ന് ശാന്തി കൃഷ്ണ

ഇതിന് പിന്നാലെ സന്തോഷ് വര്‍ക്കിയെ ബൈാല തടഞ്ഞുവെച്ചിരിക്കുകയാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. തന്നെ ബാല പൂട്ടിയിട്ടിട്ടില്ലെന്നും ഒസിഡി എന്ന രോഗമാണ് തനിക്കെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

കഴിഞ്ഞ 20 വര്‍ഷത്തോളമായി താന്‍ ഒസിഡിക്ക് ചികിത്സയിലാണ്. ബാല തന്നെ മുറിയില്‍ പൂട്ടിയിട്ട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞതൊക്കെ തെറ്റായ ആരോപണങ്ങളാണെന്നും തന്റെ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തിട്ടില്ലെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

Also Read: മറ്റ് മാതാപിതാക്കളെ പോലെ അല്ല ഞങ്ങൾ; സന്തോഷിക്കേണ്ട സമയത്ത് ആകെ മരവിച്ച് അവസ്ഥയിലായിരുന്നു; മൂന്നാം മാസത്തിൽ ഒഴിവാക്കാനാവാത്ത തീരുമാനമായിരുന്നു അത്; ലൈവിൽ കരഞ്ഞെത്തി ബിപാഷ ബസു

അതേസമയം, തന്നെ പേടിയാണോ എന്ന് സന്തോഷ് വര്‍ക്കിയോട് ബാല ചോദിച്ചു. എന്നാല്‍ തനിക്ക് പേടിയൊന്നുമില്ലെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ മറുപടി. ബാലയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ തോക്ക് കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Advertisement