Home Entertainment Celebrities

എന്റെ സൗന്ദര്യത്തിന്റെ രഹസ്യം അതാണ്; സ്‌നേഹിക്കുന്ന ഭർത്താവുണ്ടെങ്കിൽ ഏതൊരു ഭാര്യയും സുന്ദരിയാവും; ലേഖ ശ്രീകുമാർ

107

മലയാളുടെ പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ എല്ലാം അന്ന് എം ജി യുടെ സൂപ്പർ ഹിറ്റ് ഗാനങ്ങളായിരുന്നു. ഇന്നും നമ്മളിൽ പലരും കേൾക്കുന്ന ഗാനങ്ങളിൽ എം ജി യുടെ ഒരു ഗാനമെങ്കിലും ഉണ്ടാകാതിരിക്കില്ല. ഗാന രചയിതാവ് എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച അദ്ദേഹം ഇപ്പോൾ ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോകളിലും സജീവ സാന്നിദ്ധ്യമാണ്.

അദ്ദേഹത്തെ അറിയുന്ന പോലെ തന്നെ അദ്ദേഹത്തിന്റെ സുന്ദരിയായ ഭാര്യയും ഏവർക്കും സുപരിചിതയാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, ആദ്യമൊക്കെ ലേഖയെ ചുറ്റി പറ്റി പല അഭിപ്രയങ്ങളും നില നിന്നിരുന്നു, വലിയ ജാഡക്കാരിയാണ്, പത്രാസുകാരിയാണ് എന്നൊക്കെ. പക്ഷെ ലേഖയെ അടുത്തറിയുന്നവർ അത് തെറ്റായ ഒരു കാര്യമാണെന്നു പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.

Advertisements

Also Read
അവാർഡ് വാങ്ങി ഞാൻ പ്രതിസന്ധിയിലായി; രണ്ട് വർഷം പണി ഉണ്ടായിരുന്നില്ല; തുറന്ന് പറഞ്ഞ് റസൂൽ പൂക്കുട്ടി

ഇപ്പോഴിതാ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം തുറന്ന് പറഞ്ഞിരിക്കുകയാണ് ലേഖ. മുമ്പൊരിക്കൽ ലേഖ വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. താൻ പിന്തുടരുന്ന ചില ജീവിത ചിട്ടകളുടെയും ശീലങ്ങളുടെയും ഫലമാണ് തന്റെ സൗന്ദര്യം എന്നാണ് ലേഖ പറയുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ: ഞാൻ മൂന്ന് നേരം ഭക്ഷണം കഴിക്കും എങ്കിലും ഭക്ഷണത്തിന്റെ അളവ് വളരെ കുറച്ചിരിക്കുകയാണ് താരം. മാത്രമല്ല ഒരിക്കൽ പോലും ഭക്ഷണം ഒഴിവാക്കില്ല. ഭക്ഷണം കഴിക്കുന്നതിൽ കൃത്യ നിഷ്ഠത പാലിക്കുന്നത് എന്റെ രീതി ആണ്.

ഇഷ്ടവിഭവങ്ങളിൽ മുന്തിരി ഇട്ട തൈര് സാധമാണ് ഏറെ പ്രിയം എന്നും ലേഖ പറയുന്നുണ്ട്.അതുമാത്രമല്ല മനസിന്റെ ശാന്തത, താൻ ഒന്നിനെ കുറിച്ച് ഓർത്തും ടെൻഷൻ അടിക്കാറില്ല, മനസ് എപ്പോഴും ഫ്രീ ആക്കി വെക്കും, പിന്നെ സംഗീതം കേൾക്കും, ഭക്തി സ്തുതികൾ എന്നും ചൊല്ലും, കൂടാതെ തന്റെ വസ്ത്ര ധാരണത്തിൽ താൻ ഒരുപാട് ശ്രദ്ധിക്കാറുണ്ട്, സാരി ജീൻസ് കുർതി എന്നിവ തുടങ്ങി ഓരോന്ന് ധരിക്കുമ്പോഴും അതിന് ചേരുന്ന കളർ കോഡും ഡിസൈനും തനിക്ക് ഉണ്ടാകുമെന്നും ലേഖ പറയുന്നു.

Also Read
സോഷ്യൽമീഡിയയിലെ താരങ്ങളെ വെല്ലാൻ ഇനി കാവ്യ മാധവനും; ചിങ്ങമാസ പുലരിയിൽ ഐശ്വര്യത്തോടെ തുടങ്ങി കാവ്യ

വസ്ത്രങ്ങളുടെ കാര്യത്തിൽ താൻ വളരെ ശ്രദ്ധാലു ആണെന്നും തന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ തനിക്ക് സ്വന്തമായി ഒരു ഓൺലൈൻ ഡിസൈൻ ഷോപ്പും ഉണ്ടെന്നും ലേഖ പറയുന്നു. അതിലൊക്കെ ഉപരി തന്റെ സൗന്ദര്യത്തിന്റെ രഹസ്യം തന്റെ ഭർത്താവ് ആണെന്നാണ് ലേഖ പറയുന്നത്. ‘സ്നേഹിക്കുന്ന ഭർത്താവുണ്ടെങ്കിൽ ഏതൊരു ഭാര്യയും സുന്ദരിയായിരിക്കും എന്നാണ് ലേഖ മറുപടിയായി പറഞ്ഞത്. താൻ ഒന്നും പറയാതെ, ആവശ്യപ്പെടാതെ തനിക്കായി വേണ്ടതൊക്കെ കണ്ടറിഞ്ഞ് ചെയ്യുന്ന ആളാണ് അദ്ദേഹം, കൂടാതെ എന്റെ ഭർത്താവ് എന്ത് ചെയ്യുന്നതും തനിക്ക് ഇഷ്ടമാണ്’ എന്നും എംജിയെകുറിച്ച് ലേഖ വാചാലയായി.

Advertisement