Home Entertainment Celebrities

ചോറ്റാനിക്കര അമ്പലത്തില്‍ വെച്ചായിരുന്നു കുഞ്ഞിന്റെ ചോറൂണ്‍; സന്തോഷം പങ്കുവെച്ച് പക്രു

179

നടന്‍ ഗിന്നസ് പക്രു പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരം ആണ്. നിരവധി ചിത്രത്തില്‍ ഈ താരം അഭിനയിച്ചു. ഭാര്യ ഗായത്രിയും മൂത്ത മകളായ ദീപ്ത കീര്‍ത്തിയും യൂട്യൂബ് ചാനലിലും സജീവം ആണ്. രണ്ടാം കുഞ്ഞ് പിറന്നതിനെ കുറിച്ചെല്ലാം താരങ്ങള്‍ പറഞ്ഞിരുന്നു. വിഷു ദിനത്തിലായിരുന്നു മകള്‍ക്ക് പേരിട്ടത്.

Advertisements

ഇപ്പോഴിതാ ദ്വിജ കീര്‍ത്തിയുടെ ചോറൂണ്‍ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് താരം. ചോറ്റാനിക്കര അമ്പലത്തില്‍ വെച്ചായിരുന്നു ചോറൂണ്‍. ഗായത്രി തന്നെയാണ് ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കുടുംബാംഗങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.


2006ലായിരുന്നു പക്രുവിന്റെ ഗായത്രിയുടെ വിവാഹം. വിവാഹശേഷം ആദ്യം ജനിച്ച കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് നടന്‍ തന്നെ പറഞ്ഞിരുന്നു. ജനിച്ച് 15 ദിവസം കഴിഞ്ഞപ്പോഴാണ് അവള്‍ ഞങ്ങളെ വിട്ടുപോയത്. ആ വേദനയില്‍ നിന്നും ഞങ്ങളെങ്ങനെയാണ് പുറത്തുകടന്നതെന്ന് ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also read കന്നിസ്വാമിയായാണ് ഗീത ശബരിമലയിലെത്തിയത്; ഫോട്ടോ പുറത്ത്

2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും എന്ന മലയാള ചിത്രത്തിലൂടെയാണ് പക്രു സംവിധായകനായത് , അതില്‍ അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമയിലെ ഏറ്റവും ഉയരം കുറഞ്ഞ സംവിധായകനായിരിക്കാം അദ്ദേഹം. ആദിത്യ, സനുഷ , ലയ, മുന്ന, സുരാജ് വെഞ്ഞാറമൂട് , വിജയരാഘവന്‍ , പൊന്നമ്മ ബാബു എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. ക്യാമറ കൈകാര്യം ചെയ്തത് വിനോദ് ഭാരതിയും സംഗീതം ഷാന്‍ റഹ്‌മാനും.

 

Advertisement