Home Entertainment Celebrities

കേട്ടത് സത്യമാണ്; പക്ഷേ അത് സംഭവിച്ചത് വളരെ യാദൃശ്ചികമായാണ്; അതും ആകാശത്ത്; സംവിധായകൻ ഷാജി കൈലാസ്

134

90 കളിലെ ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലറുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. അദ്ദേഹത്തിന്റെ സിനിമകളിലെ നെടുനീളൻ ഡയലോഗുകളെല്ലാം തന്നെ ഇന്നും പ്രേക്ഷകർക്ക് കാണാപാഠമാണ്. മാത്രമല്ല മലയാളികളുടെ ഇഷ്ടനടി ആനിയെ തന്നെ അദ്ദേഹം വിവാഹം ചെയ്യുകയും ചെയ്തു.

പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. തന്റെ സിനിമയിലെ നായികയോട് തോന്നിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. വീട്ടുക്കാരുടെ എതിർപ്പിനെ അവഗണിച്ചുക്കൊണ്ടാണ് ഇരുവരും വിവാഹിതരായത്. പിന്നീട് ഇണക്കങ്ങൾ മറന്ന് ഇരു വീട്ടുക്കാരും ഒന്നിക്കുകയായിരുന്നു. ഇപ്പോഴിതാ ഷാജി കൈലാസ് കാൻ മീഡിയക്ക് നല്കിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ ആനിയെ രണ്ട് തവണ താലിക്കെട്ടിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.

Advertisements

Also Read
അന്ന് അവിടെ മുഴുവൻ സ്ത്രീകളായിരുന്നു; എന്നെ കയറ്റിവിടുമോ എന്ന് ജയറാം അവരോട് ചോദിച്ചു; എനിക്ക് ജയറാം ചെയ്ത തന്ന കാര്യങ്ങളിൽ ഏറ്റവും ചെറുത് മാത്രമാണ് ഇത്

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മുൻപ് ആകാശത്തുവെച്ച് ഞങ്ങളുടെ മോതിരമാറ്റം നടന്നു എന്നൊരു കഥ പ്രചരിച്ചിരുന്നു. അത് വെറും പ്രചരണം മാത്രമാണോ എന്നൊരു സംശയം എല്ലാർക്കും ഉണ്ടായി. പക്ഷേ കേട്ടതെല്ലാം സത്യമായിരുന്നു. പക്ഷേ അത് വളരെ യാദൃശ്ചികമായി നടന്ന സംഭവം മാത്രമാണ്.

അന്ന് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുന്ന ഒരു ഫ്ളൈറ്റിൽ ആനിയുമുണ്ടായിരുന്നു. ആനി അതിൽ ഉണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. കണ്ടപ്പോൾ പെട്ടെന്ന് കൈയ്യിൽ കിടന്ന മോതിരമെടുത്ത് ഇട്ട് കൊടുത്തു. വിവാഹത്തിന് വീട്ടുകാർ എതിർത്തതോടെ രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ടു, പിന്നീട് സുരേഷ് ഗോപിയുടെ വീട്ടിൽ വച്ചാണ് ആനിയുടെ കഴുത്തില് താലിക്കെട്ടിയതെന്ന് സംവിധായകൻ തുറന്നുപറയുന്നു. എന്നാൽ ഏതെങ്കിലും അമ്പലത്തില് വച്ച് താലിക്കെട്ടണമെന്നുള്ളത് ആനിയുടെ ആഗ്രഹമായിരുന്നു.

Also Read
എത്ര സ്ത്രീകളെയാണ് നിങ്ങള്‍ കരയിപ്പിച്ചത്; കമന്റിന് ഗോപി സുന്ദര്‍ കൊടുത്ത മറുപടി കണ്ടോ

അങ്ങനെ ശംഖുമുഖം ക്ഷേത്രത്തിൽ എത്തിയെന്നും അവിടെ നിന്നും വീണ്ടും താലിക്കെട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇങ്ങനെയാണ് ആനിയെ രണ്ട് തവണ താലിക്കെട്ടേണ്ടി വന്നതെന്ന് ഷാജി കൈലാസ് പറയുന്നു. തങ്ങളുടെ വിവാഹത്തിന് ആദ്യം വീട്ടുകാർ എതിർത്തിരുന്നുവെങ്കിലും ഇന്ന് താൻ ആനിയുടെ വീട്ടുകാർക്ക് പ്രിയപ്പെട്ട മരുമകനാണെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു.

Advertisement