Home Entertainment Celebrities

സ്വര്‍ഗ്ഗത്തില്‍ അല്ല, അമ്മ എന്റെ ഒപ്പം ഇവിടെ തന്നെയുണ്ട്; കല്‍പ്പനയുടെ മകള്‍ പറയുന്നു

234

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നടിയാണ് കല്‍പ്പന. വിടവാങ്ങിയിട്ട് ഏഴ് വര്‍ഷം പിന്നിട്ടെങ്കിലും ഇന്നും പ്രേക്ഷക മനസ്സില്‍ മായാതെ കിടപ്പുണ്ട് ആ മുഖം. ചിരിപ്പിക്കുന്നത് ചിന്തിപ്പിക്കുന്നതുമായ നിരവധി കഥാപാത്രങ്ങളാണ് കല്‍പ്പന മലയാളികള്‍ക്ക് സമ്മാനിച്ചത്. അതേസമയം നടിയുടെ മകള്‍ ശ്രീമതി എന്ന ശ്രീ സംഖ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ചെറിയമ്മയുടെ കൈപിടിച്ചു കൊണ്ടാണ് താരപുത്രി സിനിമയിലേക്ക് പ്രവേശിച്ചത്.


താരപുത്രിയുടെ പുതിയ അഭിമുഖമാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. കല്‍പ്പനയുടെ അതേ സംസാര ശൈലി തന്നെയാണ് ശ്രീ സംഖ്യക്ക്. തന്നെ വളര്‍ത്തിയത് അമ്മൂമ്മയാണ്. എന്നും എപ്പോഴും അഭിനയ മോഹത്തിന് എല്ലാവരും കൂടെ നിന്നു. അതേസമയം ഒരിക്കലും ചെന്നൈയില്‍ നിന്ന് തന്റെ കുടുംബത്തെ പറിച്ചു ഇങ്ങോട്ടേക്ക് കൊണ്ടുവരണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല എന്നും ശ്രീ പറഞ്ഞു.

Advertisements

അമ്മയുടെ ശബ്ദവും സംസാര ശൈലിയും ഒരുപോലെയുണ്ടല്ലോ, അമ്മ ഇതൊക്കെ കണ്ട് സ്വര്‍ഗ്ഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാകും എന്ന് അവതാരകന്‍ പറയുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അല്ല. എന്റെ അമ്മ എന്റെ ഒപ്പം ഇവിടെ തന്നയുണ്ട്. ഇവിടെ ഇരുന്ന് അമ്മ കേള്‍ക്കുന്നുണ്ട് എന്നാണ് ശ്രീ നല്‍കിയ മറുപടി.

അതേസമയം വിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയന്‍ ചേര്‍ത്തല സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തില്‍ ശ്രീയ്ക്കൊപ്പം ഉര്‍വ്വശിയും എത്തുന്നുണ്ട്.

Also readഅലങ്കൃത തന്നെയാണ് ഇത്തവണത്തെ സ്റ്റാര്‍; താരങ്ങളുടെ ഓണാഘോഷ ചിത്രം വൈറല്‍

 

 

Advertisement