Home Entertainment Celebrities

അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തി രശ്മിക മന്ദാന; കാലിൽ വീണ് അനുഗ്രഹം തേടി നവദമ്പതികൾ; ആശംസയ്ക്ക് ഒപ്പം വിമർശനവും

117

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തെലുങ്ക് താര സുന്ദരിയാണ് രശ്മിക മന്ദാന. മലയാളികളടക്കുള്ള യുവ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് രശ്മികയെ. തെന്നിന്ത്യൻ യുവസൂപ്പർസ്റ്റാറായ തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട നായകനായി അഭിനയിച്ച് മലയാളി യുവാക്കളുടെ മനസ്സിൽ കയറി കൂടിയ സിനിമയാണ് അർജുൻ റെഡി.

കേരളത്തിൽ ഒരുപാട് പ്രശംസ നേടിയ അന്യാഭാഷാ ചിത്രങ്ങളിൽ ഒന്നായിരുന്നു ആ സിനിമ. അതിന് ശേഷം വിജയ് ദേവരകൊണ്ട തന്നെ നായകനായി എത്തി കേരളത്തിൽ റിലീസ് ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഗീത ഗോവിന്ദം. ഇതോടെ രശ്മികയുടെ മലയാളി ആരാധകരുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടായത്.

Advertisements

തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറി ഇപ്പോൾ ബോളിവുഡിലേക്ക് എത്തിയിരിക്കുകയാണ് രശ്മിക മന്ദാന. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരം തന്റെ ലളിതമായ പെരുമാറ്റം കൊണ്ടും ശ്രദ്ധേയയാണ്. ഇപ്പോഴിതാ രശ്മിക തന്റെ അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഒപ്പം ചിലർ വിമർശനവും ഉന്നയിക്കുകയാണ്.

ALSO READ- ഞാനാണോ ഇതെന്ന് ചോദ്യത്തിന് അതെയെന്ന് നയൻസിന്റെ മറുപടി; ചാറ്റ് പുറത്തുവിട്ട് നാണത്തോടെ വിഘ്‌നേശ് ശിവൻ

രശ്മിക തന്റെ അസിസ്റ്റന്റ് ആയ സായിയുടെ വിവാഹത്തിന് എത്തിയ വീഡിയോയാണ് വൈറലാകുന്നത്. ഓറഞ്ച്-മഞ്ഞ ഷേയ്ഡിലുള്ള സാരിയിൽ വളരെ ക്യൂട്ട് ആയാണ് രശ്മിക എത്തിയിരിക്കുന്നത്.

ഈ വിവാഹത്തിനെത്തിയ രശ്മികയുടെ വീഡിയോകളും ചിത്രങ്ങളും വൈറൽ ആവുകയാണ്. ആശംസകൾ അറിയിക്കാനെത്തിയ രശ്മികയുടെ കാലിൽ വീണ് വധൂവരന്മാർ അനുഗ്രഹം വാങ്ങിക്കുന്നതും ഈ വീഡിയോയിൽ കാണാം. ഇതോടെയാണ് താരത്തിന് എതിരെ പ്രേക്ഷകരുടെ വിമർശനം ഉയരുന്നത്.

ALSO READ- മന്ത്രിമാരെ അടുത്തിരുത്തി ജയസൂര്യ വിമർശിച്ചത് വെറുതെയായില്ല; ഗുണം കർഷകർക്ക് തന്നെ, വലിയൊരു വീഴ്ച സർക്കാർ കണ്ടുപിടിച്ചത് ജയസൂര്യ കാരണം

‘വധൂവരന്മാർ തങ്ങളെക്കാൾ പ്രായം കുറഞ്ഞ നടിയുടെ കാൽ തൊട്ട് വണങ്ങേണ്ടിയിരുന്നില്ല, ആളുകൾ ശക്തരും സമ്പന്നരുമായവരുടെ പാദങ്ങളിൽ വീഴുന്നത് സ്ഥിരം കാഴ്ചയായി മാറുന്നു, എന്തിന് ഇത്തരം പ്രവർത്തികൾ ചെയ്യുന്നു’,- എന്നൊക്കെയാണ് വിമർശകർ ചോദിക്കുന്നത്.

ഇതിനിടെ താൻ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന വ്യക്തിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കുന്നതിൽ പ്രശ്‌നമില്ലെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. ‘റെയിൻബോ’ എന്ന സിനിമയിലാണ് രശ്മിക മന്ദാന ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ഈ ചിത്രത്തിൽ മലയാളി താരം ദേവ് മോഹനാണ് നായകൻ. റൊമാന്റിക് ഫാന്റസി വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതനായ ശന്തരുബൻ ആണ് സംവിധാനം. ശന്തനു ബഗ്ചിവ് ഒരുക്കിയ ‘മിഷൻ മജ്‌നു’വാണ് രശ്മികയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Advertisement