Home Entertainment Celebrities

അടുത്ത യാത്രയില്‍ പിള്ളേര് ഒന്നും വേണ്ട ഇതുപോലെ ഉരുട്ടി നടക്കാന്‍ വയ്യ; പുതിയ യാത്രാ വിശേഷവുമായി പേളി മാണി

731

ബിഗ് ബോസിലൂടെ ഒന്നിച്ചവരാണ് പേളി മാണിയും ശ്രീനിഷും. ഷോയില്‍ വെച്ച് ഇവര്‍ പരസ്പരം പ്രണയം തുറന്നു പറഞ്ഞപ്പോള്‍ അത് ബിഗ് ബോസ് അവസാനിക്കുന്നത് വരെയുള്ള പ്രണയം ആയിരിക്കും എന്നാണ് പ്രേക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍ പുറത്തുവന്നശേഷം ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. പിന്നാലെ സോഷ്യല്‍ മീഡിയ ഇവരുടെ പുറകെ തന്നെ ആയിരുന്നു.

Advertisements

വിവാഹ നിശ്ചയം ,വിവാഹം, നിലയുടെ വരവ് അങ്ങനെ വലിയൊരു ആഘോഷം തന്നെയായിരുന്നു അത്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഇരുവരും.

ഈ അടുത്തായിരുന്നു ആ വലിയ സന്തോഷവാര്‍ത്ത ദമ്പതികള്‍ അറിയിച്ചത്. യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലും സജീവമായ ശ്രീനിയും പേളിയും ഇതിലൂടെ തന്നെയാണ് തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാര്‍. അതേസമയം രണ്ടാമത് ഗര്‍ഭിണി ആയപ്പോള്‍ ആദ്യത്തെ മൂന്നുമാസം വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും എന്ത് കഴിച്ചാലും ചര്‍ദ്ദിക്കുന്ന അവസ്ഥയായിരുന്നുവെന്ന് പേളി പറഞ്ഞിരുന്നു. ,
ഇപ്പോഴാണ് അതെല്ലാം മാറിയതെന്നും താരം പറഞ്ഞു.

also read
മമ്മൂക്ക ആ വേഷത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ എല്ലാവരും ഞെട്ടിപ്പോയി; നടന്‍ അര്‍ജുന്‍ അശോകന്‍ പറയുന്നു

ഈ അടുത്തായിരുന്നു ഇരുവരും തുര്‍ക്കിയിലേക്ക് പോയത് ഇവിടെനിന്നുള്ള വിശേഷങ്ങളും താരങ്ങള്‍ പങ്കുവെച്ചു. അടുത്ത യാത്രയില്‍ പിള്ളേര് ഒന്നും വേണ്ട ഇതുപോലെ ഉരുട്ടി നടക്കാന്‍ ഒന്നും വയ്യ . അഞ്ച് ദിവസം അവരെ കാണാതിരുന്നാല്‍ കുഴപ്പമില്ല ആറാമത്തെ ദിവസം ഞാന്‍ കരയും എന്നാണ് പേളി പറഞ്ഞത്.

അതേസമയം ഈ താരങ്ങളുടെ പുറത്തുവരുന്ന ഓരോ ഫോട്ടോയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കാര്‍. ഏറ്റവും ഒടുവില്‍ പങ്കുചിത്രങ്ങള്‍ക്കും ആരാധകര്‍ സ്‌നേഹം അറിയിച്ചു എത്തി.

 

 

 

 

Advertisement