Home Entertainment Celebrities

ശിവ അണ്ണനും മോഹന്‍ലാലും വീണ്ടും ഒന്നിക്കും; എമ്പുരാനില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞു താരം

51

മലയാളത്തില്‍ അടക്കം നിരവധി ആരാധകരുള്ള കന്നട താരമാണ് ശിവരാജ് കുമാര്‍. ജയിലര്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ഇദ്ദേഹത്തിന് ആരാധകര്‍ ഏറെ ആയത്. ശിവ അണ്ണന്‍ എന്നാണ് കന്നടക്കാര്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്. അതേസമയം ഈ അടുത്ത് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം എമ്പുരാനില്‍ അദ്ദേഹം അഭിനയിക്കുന്നുണ്ട് എന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു.

Advertisements

ഇപ്പോഴിതാ പ്രേക്ഷകരുടെ ഈ സംശയം തീര്‍ത്തിരിക്കുകയാണ് ശിവരാജ് കുമാര്‍. ഗോസ്റ്റ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തില്‍ ശിവരാജ് കുമാര്‍ എത്തിയിരുന്നത്. ഇതിനിടെയാണ് എമ്പുരാനില്‍ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യവും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഇതിനു മറുപടിയായി അത്തരമൊരു ഓഫര്‍ തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് താരം പറഞ്ഞു.

എമ്പുരാന്റെ ചര്‍ച്ചകള്‍ നടക്കുക ആണെന്നും രണ്ടുമൂന്നു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും എന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ പ്രതീക്ഷ നല്‍കുന്ന ഈ പ്രതികരണം കേട്ടതോടെ ആരാധകരും സന്തോഷത്തിലാണ്. എന്തായാലും എമ്പുരാനില്‍ ശിവരാജ് കുമാറും അഭിനയിക്കുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

also read
ആസിഫ് അലിയെ കാണാന്‍ എന്ത് സുന്ദരനാണ്! മോഹന്‍ലാലിന്റെ ചിരിപോലെ തോന്നു ആസിഫ് അലി ചിരിക്കുമ്പോള്‍: നടന്‍ സത്യരാജ്
മോഹന്‍ലാലും അണ്ണനും വീണ്ടും ഒന്നിക്കണം എന്ന് തന്നെയാണ് ആരാധകരുടെ ആവശ്യം. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാന്‍. ചിത്രം അടുത്തവര്‍ഷം റിലീസ് ചെയ്യും എന്നാണ് അറിയാന്‍ കഴിഞ്ഞത് .

സൂപ്പര്‍ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഒക്ടോബര്‍ 5ന് ആയിരുന്നു എമ്പുരാന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ദില്ലിയില്‍ ആയിരുന്നു തുടക്കം.

 

Advertisement