Home Entertainment Celebrities

അവര്‍ ബന്ധങ്ങള്‍ താറുമായ കുടുംബത്തിലുള്ളവരായിരിക്കും, മകള്‍ ഹന്‍സികയെ കെട്ടിപ്പിടിച്ച് ചുംബച്ചിതിനെ വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി കൃഷ്ണകുമാര്‍

92

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന്‍ ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

Advertisements

സോഷ്യല്‍ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതല്‍ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്. ഇവര്‍ക്ക് ഒത്തിരി ആരാധകരാണുള്ളത്.

Also Read: അപ്പന്‍ മരിച്ചിട്ട് 16 കൊല്ലമായി, അത് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഞെട്ടലാണ്, വിശ്വസിക്കാന്‍ പറ്റില്ല, വൈറലായി ജെയിംസിന്റെ മകന്റെ കുറിപ്പ്

അടുത്തിടെയായിരുന്നു കൃഷ്ണകുമാറിന്റെ ഇളയമകള്‍ ഹന്‍സികയുടെ പിറന്നാള്‍. ഹന്‍സികയുടെ 18ാം ജന്മദിനത്തില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കൃഷ്ണകുമാര്‍ പങ്കുവെച്ച കുറിപ്പും ഹന്‍സികയെ കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കുന്ന ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു.

ഇതിനെ വിമര്‍ശിച്ച് നിരവധി പേരാണ് കമന്റുമായെത്തിയത്. ഇപ്പോഴിതാ അതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍. അത്തരത്തില്‍ കമന്റ് ചെയ്യുന്നത് ബന്ധങ്ങള്‍ മനസ്സിലാക്കാത്തവരാണെന്നും അവരുടേതൊക്കെ ബന്ധങ്ങള്‍ താറുമാറായ കുടുംബമായിരിക്കുമെന്നും കൃഷ്ണകുമാര്‍ പറയുന്നു.

Also Read: മറ്റ് ഭാഷകളിലായി 365 ദീവസവും പണിയുണ്ട്; നല്ലൊരു വേഷം ലഭിച്ചാൽ മലയാളത്തിൽ ഞാൻ ചെയ്യും; ജയറാം

ഇതെല്ലാം ഓരോ ആള്‍ക്കാരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. ഇങ്ങനെയൊക്കെ എഴുതിയാല്‍ ചിലപ്പോള്‍ എന്നെ മാനസികമായി തകര്‍ക്കാമെന്നൊക്കെയായിരിക്കും കരുതുന്നതെന്നും ആരെയും കുറിച്ച് മോശം പറഞ്ഞ് പണമുണ്ടാക്കരുതെന്ന് താന്‍ എപ്പോഴും മക്കളോട് പറയാറുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു.

Advertisement