Home Entertainment Celebrities

അമ്മയുടെ വളക്കാപ്പിന് കയ്യില്‍ മെഹന്തി ഇട്ട് കുഞ്ഞുനില, ആള്‍ എത്തിയെന്ന് പേളി മാണിയും

305

ആരാധകർ ഏറെയുള്ള താരമാണ് പേളി മാണിയും ശ്രീനിഷും കുഞ്ഞു നിലയും. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷമാണ് പേളി മാണിയെയും കുടുംബത്തെയും പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. അതിന്റെ കാരണം ഷോയിൽ വെച്ചുള്ള ശ്രീനിയുമായുള്ള പ്രണയം തന്നെ. അത് അത്രയും ആത്മാർത്ഥതയുള്ളതാണെന്ന് പ്രേക്ഷകർക്ക് മനസ്സിലായത് ഇവർ വിവാഹിതരായതിനു ശേഷം ആണ്.

Advertisements

പിന്നീട് തങ്ങളുടെ ഓരോ സന്തോഷങ്ങളും ഇവർ ആരാധകരെ അറിയിച്ചു. ആദ്യത്തെ മകൾ നില ജനിക്കുന്നതും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നതും ഇതെല്ലാം വലിയ ആഘോഷമാക്കിയിരുന്നു ഇവർ.

ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പേളിയും കുടുംബവും. താൻ വീണ്ടും അമ്മയാവാൻ പോകുന്ന സന്തോഷം പേളി തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോൾ തന്റെ പൊന്നോമനയുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് പേളി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.

‘അമ്മയുടെ വളകാപ്പിന് റെഡിയായിട്ട് ആരൊക്കെയാ വന്നിരിക്കുന്നതെന്ന് അറിയാമോ? നില ചേച്ചി’ എന്നാണ് കയ്യിൽ ചേച്ചി ടു ബി നില എന്ന് മെഹന്തി ഇട്ടു നിൽക്കുന്ന നില ബേബിയുടെ ഫോട്ടോകൾ പങ്കുവച്ചുകൊണ്ട് പേളി എഴുതിയിരിക്കുന്നത്.

നിരവധി പേരാണ് ഇതിനു താഴെ സ്‌നേഹം അറിയിച്ച് എത്തിയത്. അതേസമയം രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനായി വീട്ടിലെ റൂം എല്ലാം ഒരുക്കുകയാണ് ഇവർ. വീഡിയോയുടെ അവസാനം വളക്കാപ്പിന് വേണ്ടി മെഹന്തി ഇടാൻ ആളെത്തിയതും കാണിച്ചിരുന്നു. ആ മെഹന്തിയുടെ ബാക്കിയാണ് നിലയുടെ കൈകളിലും ഇട്ടത്. കുഞ്ഞുനിലക്ക് ആരാധകർ ഏറെയാണ്. ഈ അടുത്ത് വിജയദശമി ദിനത്തിൽ നില അക്ഷരലോകത്ത് ചുവട് വച്ചു. ഈ സന്തോഷം പേളി തന്നെയാണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്.

also read
‘എല്‍സിയു കണക്ഷന്‍ ആ ഓര്‍ഫനേജാണ്’; ലിയോയിലെ ഫ്‌ളാഷ് ബാക്ക് കള്ളം പറയുന്നത്; കൂടുതല്‍ വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്
‘അക്ഷരം തൊട്ട്, അറിവിന്റെ ആകാശത്തിലേക്ക്. അറിവിൻറെ ലോകത്തേയ്ക്ക് ആദ്യ ചുവട് വെയ്ക്കുന്ന എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ ഒരായിരം മഹാനവമി വിജയ ദശമി ആശംസകൾ നേരുന്നു’ എന്ന കുറിപ്പോടെ പേളി തന്നെയാണ് ഈ സന്തോഷവും ആരാധകരോട് പങ്കുവച്ചത് .

 

Advertisement