Home Entertainment Celebrities

എന്റെ അവസാന ശ്വാസം വരെ നല്ല സിനിമകളിലൂടെ നിങ്ങളെ ഞാന്‍ എന്റര്‍ടൈന്‍ ചെയ്യിപ്പിക്കും ; സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

71

ഒരു കാലത്ത് ചോക്ലേറ്റ് ബോയ് ഇമേജിൽ തരംഗം സൃഷ്ടിച്ച നടൻ കുഞ്ചാക്കോ ബോബൻ ഇന്ന് വേറിട്ട കഥാപാത്രങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. തന്റെ കയ്യിൽ ഏത് വേഷവും സേഫ് ആണെന്ന് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. താരത്തിന്റെ നിരവധി ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisements

കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ 47ആം ജന്മദിനം. നിരവധി പേരാണ് ചാക്കോച്ചന് പിറന്നാൾ ആശംസ അറിയിച്ച് എത്തിയത്. ഇപ്പോൾ പിറന്നാളിന് ആശംസകൾ അറിയിച്ചവരോടെല്ലാം തന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ.

ഇതിൽ ഇത്തവണത്തത് ഒന്നും പ്ലാൻ ചെയ്യാത്ത ഒരു ബേർത്ത് ഡേ ആയിരുന്നു എന്ന് ചാക്കോച്ചൻ പറയുന്നു. പക്ഷെ ദൈവത്തിന് എല്ലാം കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു.

also read
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടി കങ്കണ റണൗട്ട്
നിങ്ങൾ നൽകിയ ആശംസകൾക്കും വാത്സല്യത്തിനും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല. അതുകൊണ്ട് നന്ദി പറയുന്നില്ല. എന്റെ അവസാന ശ്വാസം വരെ നല്ല സിനിമകളിലൂടെ നിങ്ങളെ ഞാൻ എന്റർടൈൻ ചെയ്യിപ്പിക്കും എന്ന് ഉറപ്പ് നൽകുന്നു എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്.

അതേസമയം ഇത്തവണ നിരവധി പേർക്കൊപ്പം ആണ് ചാക്കോച്ചൻ പിറന്നാൾ ആഘോഷിച്ചത്. വീട്ടിൽ നിന്നും കുടുംബത്തിനൊപ്പം ഒരു ആഘോഷം കഴിഞ്ഞു, ്അതിൽ ഫഹദ് ഫാസിലും പങ്കെടുത്തു. പിന്നാലെ ഗരുഡൻ സിനിമ ടീമിനൊപ്പമായിരുന്നു മറ്റൊരു സെലിബ്രേഷൻ.

Advertisement