Home Entertainment Celebrities

എന്നെ ആര്‍ക്കും അറിയില്ല, മമ്മൂട്ടിയുടെ മകളാണെന്നും ദുല്‍ഖറിന്റെ സഹോദരിയാണെന്നും ആര്‍ക്കും മനസ്സിലായില്ല, അത് കംഫര്‍ട്ടബിളാണ്, സുറുമി പറയുന്നു

413

മലയാള സിനിമാ ലോകത്തിന് മെഗാതാരമാണ് മമ്മൂട്ടി. യുവതാരങ്ങളെ പോലും പിന്നിലാക്കുന്ന ചുറുചുറുക്കും യുവത്വവും പുറമെയും ഉള്ളിലും സൂക്ഷിക്കുന്നയാള്‍. ഏറ്റവും ഒടുവിലായി മറ്റൊരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കൈപ്പിടിയിലാക്കിയാണ് മമ്മൂട്ടിയുടെസിനിമാ ലോകത്തെ ജൈത്രയാത്ര.

Advertisements

മമ്മൂട്ടയെ പോലെ തന്നെ താരത്തിന്റെ കുടുംബവും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. ഭാര്യ സുല്‍ഫത്തും, മകന്‍ ദുല്‍ഖറും, മകള്‍ സുറുമിയും പ്രേക്ഷകരുടെ പ്രിയങ്കരരാണ്. ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തി.

Also Read: അന്ന് അമ്മയ്‌ക്കൊപ്പം ഓട്ടോയില്‍ വന്ന അമല ഇന്ന് വിലകൂടിയ കാറില്‍; അമല പോളിനെ കുറിച്ച് ചെയ്യാറു ബാലു

എന്നാല്‍ മകള്‍ സുറുമി വരകളുടെ ലോകത്തേക്കായിരുന്നു തിരിഞ്ഞത്. സുറുമിയുടെ ചിത്രങ്ങളെല്ലാം പലപ്പോഴും ശ്രദ്ധനേടിയിട്ടുണ്ട്. സുറുമിയുടെ ചിത്ര രചന പ്രദര്‍ശനം ഇപ്പോള്‍ ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സ്വദേശത്തും വിദേശത്തുമായി സുറുമിയുടെ ഒത്തിരി ചിത്രപ്രദര്‍ശനം ഇതിനോടകം നടന്നുകഴിഞ്ഞു.

ചിത്ര രചന തന്റെ പാഷനാണ്. തന്റെ കരിയറും മക്കളുടെ പഠനകാര്യങ്ങളുമൊക്കെ പെര്‍ഫക്ടായി നോക്കിക്കൊണ്ടിരിക്കുന്നുണ്ടെന്നും അതിനിടെയിലാണ് ചിത്രരചനക്കായി സമയം കണ്ടെത്തുന്നതെന്നും സുറുമി പറഞ്ഞു. ഇപ്പോള്‍ സുഹൃത്തും ചിത്രകാരിയുമായ ദീപ ശിഖ ഖൈത്താനുമായി ചേര്‍ന്നാണ് സുറുമി ഇന്ത്യ ആര്‍ട്ട് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.

Also Read: ബിഗ് സ്‌ക്രീനില്‍ ഒരിക്കല്‍ കൂടി സേതുമാധവന്‍, കിരീടം കാണാന്‍ തിയ്യേറ്ററില്‍ വമ്പന്‍ തിരക്ക്, ആര്‍പ്പുവിളിയും കൈയ്യടിയും

സുറുമിയുടെ ഒമ്പത് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കുന്ന പരിപാടി നാളെ അവസാനിക്കും. പ്രകൃതിയാണ് സുറുമിയുടെ ചിത്രങ്ങളിലേറെയും. ദിവസവും മൂന്നും നാലും മണിക്കൂറുകള്‍ താന്‍ ചിത്രരചനക്കായി ചെലവിടാറുണ്ടെന്നും തന്നെ ഇവിടെ ആര്‍ക്കും അറിയില്ലെന്നും മമ്മൂട്ടിയുടെ മകളാണെന്നും ദുല്‍ഖറിന്റെ സഹോദരിയാണെന്നും മനസ്സിലായിട്ടില്ലെന്നും അത് കംഫര്‍ട്ടബിളാണെന്നും കിട്ടുന്ന അഭിനന്ദനങ്ങള്‍ വര്‍ക്കിനുള്ളതായിരിക്കുമെന്നും സുറുമി പറയുന്നു.

Advertisement