Home Entertainment Celebrities

സുരേഷേട്ടന് ഇപ്പോഴാണ് പക്വത വെച്ചതെന്ന് നന്ദിനി , തനിക്ക് അങ്ങനെ തോന്നുന്നില്ലെന്ന് നടനും

477

ഒരുകാലത്ത് പോലീസ് വേഷങ്ങൾ എല്ലാം കൈകാര്യം ചെയ്തിരുന്നത് നടൻ സുരേഷ് ഗോപി തന്നെ. അതെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് സിനിമയിൽ നിന്ന് ഇടവേള എടുത്ത സുരേഷ് ഗോപി വേറിട്ട കഥാപാത്രങ്ങളിലൂടെ തിരിച്ചെത്തി. താരത്തിന്റെ ഈ അടുത്ത് റിലീസ് ചെയ്ത ഗരുഡൻ എന്ന ചിത്രം ഹിറ്റായി മാറി.

Advertisements

അതേസമയം ഇപ്പോൾ സുരേഷ് ഗോപി നൽകിയ അഭിമുഖമാണ് വൈറൽ ആകുന്നത്. അഭിമുഖത്തിനിടെ അപ്രതീക്ഷിതമായി നടി നന്ദിനി കടന്നു വരികയും ചെയ്തു. ഇതോടെ സുരേഷ് ഗോപി ശരിക്കും ഒന്ന് ഞെട്ടി. ലേലം , സുന്ദര പുരുഷൻ എന്നീ ഹിറ്റ് സിനിമകളിൽ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ചത് നന്ദിനിയാണ്.

അഭിമുഖത്തിനിടെ ഇവർ പഴയ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു.

ആദ്യം കണ്ടപ്പോൾ ഞെട്ടിയോ എന്ന് ചോദിച്ചപ്പോൾ ഞെട്ടിയൊന്നുമില്ല യക്ഷിയൊന്നും അല്ലലോ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. പിന്നാലെ ഇവർ പുതിയ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചു, ഒപ്പം പഴയ ഓർമ്മകളും. ലേലം സിനിമയിലെ ചില ഓർമ്മകളും അനുഭവങ്ങളും നന്ദിനി പറഞ്ഞു , സുരേഷേട്ടൻ അന്നും നന്നായി സംസാരിക്കുമായിരുന്നു ഇപ്പോൾ കുറച്ച് പക്വത വച്ചിട്ടുണ്ട്.

എന്നാൽ തനിക്ക് പക്വത വന്നതായി സ്വയം തോന്നുന്നില്ല പക്ഷേ ഒരുപാട് കാര്യങ്ങൾ എനിക്ക് ചുറ്റും നടക്കുന്നതുകൊണ്ട് ഇപ്പോൾ ഒരു ഷൂൽഡ് എന്നെ കവർ ചെയ്തു നിൽക്കുന്നുണ്ട് അതുകൊണ്ടാണ് നന്ദിനിക്ക് അങ്ങനെ തോന്നുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. അതേസമയം നന്ദിനിയ്ക്ക് ഇപ്പോഴും മാറ്റമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

also read
എന്നെ വളര്‍ത്തിയത് ജനങ്ങള്‍, ജനപ്രിയനെന്ന പേര് അവരിട്ടത്, ഞാന്‍ എന്താണുള്ളത് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്, ദിലീപ് പറയുന്നു

അന്ന് സിനിമയിൽ ഒരു ‘പാലപ്പത്തിന്റെ നിറമാണ്’ എന്ന് നന്ദിനിയെ നോക്കി പറയുന്ന ഒറു രംഗമുണ്ട്. അത് നന്ദിനിയെ കണ്ടതിന് ശേഷം രൺജി പണിക്കർ എഴുതിച്ചേർത്ത നിറമാണത്രെ. താൻ ഇതുവരെ പാലപ്പം കഴിച്ചിട്ടില്ല എന്ന് തന്റെ പഴയ നടി പറഞ്ഞപ്പോൾ, അത് വാങ്ങി കൊടുക്കാനും, വാരികൊടുക്കാനും സുരേഷ് ഗോപി തയ്യാറായി.

Advertisement