Home Entertainment Celebrities

ബിഗ് ബോസ് ഹൗസിനുള്ളില്‍ വെച്ച് ഗര്‍ഭിണിയായി നടി, തുറന്നുപറഞ്ഞിട്ടും അംഗീകരിക്കാതെ ഭര്‍ത്താവ്, വീഡിയോ വൈറല്‍

638

വിവിധ ഭാഷകളിലുള്ള റിയിലാറ്റി ഷോയായ ബിഗ് ബോസിന് ഇന്ന് ആരാധകരേറെയാണ്. മലയാളത്തിലെ ബിഗ് ബോസ് സീസണ്‍ 5 അടുത്തിടെയാണ് അവസാനിച്ചത്. ഹിന്ദി ബിഗ് ബോസിന്റെ പതിനേഴാമത്തെ സീസണ്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Advertisements

സല്‍മാന്‍ ഖാനാണ് ഹിന്ദി ബിഗ് ബോസിന്റെ അവതാരകന്‍. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ നാടകീയ രംഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ഗര്‍ഭിണിയാണെന്നാണ്.

Also Read: തോല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ജയിച്ചുകയറിയ രണ്ടുപേര്‍, സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രവുമായി അഖില്‍ മാരാര്‍, ഒരുപാട് ഇഷ്ടമെന്ന് ആരാധകര്‍

ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളായ അങ്കിതയാണ് ഗര്‍ഭിണിയെന്ന് പ്രചരിക്കുന്ന കഥ. അങ്കിതയും ഭര്‍ത്താവ് വിക്കി ജയിനും ഒരുമിച്ചാണ് ബിഗ് ബോസില്‍ പങ്കെടുക്കുന്നത്. അങ്കിത തന്നെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചിരിക്കുന്നത്.

ഇക്കാര്യം പറഞ്ഞുകൊണ്ടുള്ള അങ്കിതയുടെ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. അങ്കിത തന്റെ അവസ്ഥയെ കുറിച്ച് വിക്കിയോട് പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ വിക്കി തയ്യാറായിട്ടില്ല.

Also Read: സുരേഷ് അങ്കിള്‍ എനിക്ക് ജീവനാ, സ്വന്തമെന്ന് പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തിയാണ് എന്നെ അന്ന് സഹായിച്ചത്, മനസ്സുതുറന്ന് അമൃത സുരേഷ്

അങ്കിത വളരെ ഇമോഷണലായിട്ടായിരുന്നു വിക്കിയോട് സംസാരിച്ചത്. എന്നാല്‍ വിക്കി ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു സംസാരിച്ചത്. ഇതോടെ ദമ്പതികള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയരുകയാണ്. വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Advertisement