Home Entertainment Celebrities

രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് റാഫിയും മഹീനയും

107

നടൻ റാഫി മുഹമ്മദിനെ കുറിച്ച് പറയാൻ ചക്കപ്പഴം എന്ന ഹാസ്യ പരമ്പര തന്നെ ധാരാളം. ഇതിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ടായിരുന്നു സുമേഷിന്റെ കടന്നു വരവ്. പിന്നാലെ നിരവധി ആരാധകരാണ് താരത്തിന് ഉണ്ടായത്. അതിൽ ഒരാളായിരുന്നു മഹീന. ഈ താരം ചക്കപ്പഴം കണ്ട് ഒടുവിൽ സുമേഷിന്റെ കട്ട ഫാനായി മാറി, അങ്ങനെ ആരാധന പ്രണയത്തിലേക്ക് എത്തി.

Advertisements

ഒടുവിൽ മഹീന തൻറെ പ്രണയം റാഫിയെ അറിയിക്കുകയും ചെയ്തു. നേരിട്ട് കണ്ടപ്പോൾ റാഫിക്കും മഹീനയെ ഇഷ്ടമായി. അങ്ങനെ ഇരുവരുടെ വീട്ടുകാരും കൂടി വിവാഹം തീരുമാനിച്ചു. ഇപ്പോഴിതാ പുതിയ വീട്ടിലേക്ക് മാറി സന്തോഷമാണ് മഹീന പങ്കുവെച്ചത്.

രണ്ടു വർഷങ്ങൾക്കുശേഷം ഇരുവരും പുതിയ വീട്ടിലേക്ക് മാറി. കൊച്ചിയിൽ റാഫി പുതിയ ഫ്‌ലാറ്റ് എടുത്തതിന്റെ സന്തോഷമാണ് മഹീന പങ്കുവെച്ചത്. ഷൂട്ടിംഗ് ആവശ്യങ്ങൾക്കൊക്കെ വേണ്ടിയാണ് കൊച്ചിയിൽ ഫ്‌ലാറ്റ് എടുത്തത്.

അതിന്റെ പാലുകാച്ചലും കഴിഞ്ഞു. എന്നാൽ താൻ ഇവിടെ സ്ഥിരമായി നിൽക്കില്ലെന്നും ആഴ്ചയിൽ വന്നുപോവുകയെ ഉള്ളു എന്നും മഹീന പറഞ്ഞു. കാരണം തനിക്ക് കോളേജും ക്ലാസും ഉള്ളതിനാൽ ഇവിടെ സ്ഥിരമായി നിൽക്കാൻ പറ്റില്ല. എന്തായാലും താരങ്ങളുടെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

also readഎന്റെ ആഭരണങ്ങള്‍ കാണുമ്പോള്‍ ബിജുവേട്ടന്‍ കളിയാക്കും, മുത്തുക്കുടയാണോ എന്നൊക്കെ ചോദിക്കും; സംയുക്ത വര്‍മ്മ

Advertisement