Home Entertainment Celebrities

അവധി ആഘോഷിക്കാന്‍ കാശ്മീരില്‍ എത്തി മൃദുല വിജയും യുവ കൃഷ്ണയും

122

മൃദുല വിജയ് എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ് താരം. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിവാഹ ശേഷം ഗർഭിണിയായതിന് പിന്നാലെ സീരിയലിൽ നിന്നെല്ലാം വിട്ടുനിന്ന താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 

ഇപ്പോഴിതാ അവധി ആഷോഷിക്കാൻ കാശ്മീരിലെത്തിയിരിക്കുകയാണ് ഈ ദമ്പതികൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും യാത്രയ്ക്കിടയിലെ ചിത്രങ്ങളും വിശേഷങ്ങളും പങ്കിടുന്നത്. കാശ്മീരിലെത്തിയ സന്തോഷമാണ് ഒടുവിലായി പങ്കുവെച്ചത്. 

Advertisements

അതേസമയം ചിത്രത്തിൽ ഇവരുടെ മകളെ കാണാതെ വന്നതോടെ അതേകുറിച്ചുള്ള കമന്റും വരാൻ തുടങ്ങി. ധ്വനി ബേബിയെ കൂട്ടാതെയാണോ യാത്ര, മകളെ കൂട്ടാതെ എങ്ങനെ പോവാൻ തോന്നിയെന്നായിരുന്നു ചിലർ മൃദുലയോട് ചോദിച്ചത്. നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. 

എൻജോയിംഗ് വിത്ത് മൈ സോൾ എന്നായിരുന്നു ചിത്രങ്ങൾക്ക് മൃദുല നൽകിയ ക്യാപ്ഷൻ. യുവയും ഇതേ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടിരുന്നു. എവിടെയൊക്കെ പോവാൻ ആഗ്രഹിക്കുന്നുവോ, അവിടേക്കെല്ലാം ഏട്ടൻ എന്നെ കൊണ്ടുപോവുമെന്നും മൃദുല കുറിച്ചിരുന്നു.

ആരാധകർ ഏറെയുള്ള താരങ്ങളാണ് മൃദുല വിജയും യുവകൃഷ്ണയും. ഇരുവരും നേരത്തെ പരിചയമുണ്ടായിരുന്നു എങ്കിലും താരങ്ങളുടെ പ്രണയവിവാഹമായിരുന്നില്ല. ഇന്ന് ഒരു മകൾ കൂടി ഉണ്ട് ഇവർക്ക്. തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് ഇവർ എത്താറുണ്ട്. ഗർഭിണിയായതിനെ കുറിച്ചും മകൾ ജനിച്ചതിനെക്കുറിച്ച് എല്ലാം മൃദുല തന്നെ ആരാധകരെ അറിയിച്ചിട്ടുണ്ട്.

Advertisement