Home Entertainment Celebrities

പച്ചമാങ്ങ രസം ഉണ്ടാക്കുന്നതിനിടെ ആയിരുന്നു അപകടം; മിക്‌സി പൊട്ടിത്തെറിച്ച് അഭിരാമി സുരേഷിന് പരിക്ക്

254

ഫുഡ് വ്‌ളോഗിംഗ് ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരിക്ക്. അഭിരാമിയുടെ അഞ്ച് വിരലുകൾക്കും പരിക്കുപറ്റിയിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അഭിരാമി. ഫേസ്ബുക്ക് വഴിയാണ് തനിക്ക് പരിക്ക് പറ്റിയ വിവരം അഭിരാമി അറിയിച്ചത്.

Advertisements

അതേസമയം കുറച്ചുകാലമായി താൻ വീഡിയോകൾ ഒന്നും ചെയ്യാറില്ലെന്നും, ഇപ്പോൾ വീണ്ടും ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം പറ്റിയതെന്ന് അഭിരാമി പറഞ്ഞു. ലഞ്ച് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.

പച്ചമാങ്ങ രസം ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അഭിരാമി. പച്ചമാങ്ങ തിളപ്പിച്ച് അത് മിക്‌സിയിലിട്ട് അടിക്കാൻ ശ്രമിച്ചതായിരുന്നു. ഇതിനിടെയാണ് മിക്‌സി പൊട്ടിത്തെറിച്ചതെന്ന് അഭിരാമി പറയുന്നു. എന്നാൽ മിക്‌സി പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല. വിരലുകൾക്ക് നല്ല ആഴത്തിലുള്ള മുറിവാണ് പറ്റിയത്.

എന്നാൽ ഇതുകൊണ്ടൊന്നും പാചക വീഡിയോ ചെയ്യുന്നത് താൻ നിർത്തില്ലെന്ന് താരം പറഞ്ഞു. ഇത് സുഖമാവും വരെ താൻ വിശ്രമിക്കും , അതിനു ശേഷം തിരിച്ചുവരും അഭിരാമി പറഞ്ഞു.

അതേസമയം സോഷ്യൽ മീഡിയയിൽ സജീവമായ അഭിരാമി പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം നിമിഷം നേരം കൊണ്ട് വൈറൽ ആവാറുണ്ട്. നേരത്തെയും ഫുഡ് ഉണ്ടാക്കുന്ന വീഡിയോ പങ്കുവെച്ച് അഭിരാമി എത്തിയിരുന്നു.

also read
‘ഈ മണ്ണും രാജ്യവും ഒരുത്തന്റെ തന്തയുടെയും വകയല്ല, നമ്മുടെ എല്ലാവരുടെയും വകയാണ്;ബസിന് വേണ്ടി ധൂർത്ത് നടത്താതെ സർക്കാർ പാവങ്ങൾക്ക് പെൻഷൻ കൊടുക്കണം’

Advertisement