കുസാറ്റ് ക്യാമ്പസിൽ വെച്ച് തിരക്കിൽപ്പെട്ട് നാല് വിദ്യാർഥികൾ മരിച്ച സംഭവം വലിയ വാർത്തയായിരിക്കുകയാണ്. സംഭവത്തിൽ നിരവധി പേർ ഇപ്പോഴും ആശുപത്രിയിലാണ്. ഇത് അറിഞ്ഞതിനു പിന്നാലെ നിരവധി പേരാണ് ആ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ആശ്വാസവാക്കുകളുമായി എത്തിയത്.
ഇപ്പോഴിതാ ഇതേക്കുറിച്ച് പറഞ്ഞു നടൻ മമ്മൂട്ടി പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നടന്നത്.
also read
ബേസില്‍ ജോസഫിന്റെ വില്ലനായി പൃഥ്വിരാജ് ; ഗുരുവായൂരമ്പലനടയില്‍ താരവും
ഹൃദയഭേദകമായ അപകടമാണ് കുസാറ്റ് ക്യാമ്പസിൽ നടന്നതെന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. ‘കൊച്ചിയിലെ കുസാറ്റ് കാമ്പസിൽ നടന്ന അപകടം ഹൃദയഭേദകമാണ്. ഈ നിമിഷത്തിൽ എന്റെ ചിന്തകൾ ദുഃഖിതരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചത്.
കഴിഞ്ഞദിവസം ആയിരുന്നു കുസാറ്റ് ദുരന്തം ഉണ്ടായത്. ക്യാമ്പസ് ഫെസ്റ്റ് നടക്കുന്നതിനിടെ ആയിരുന്നു ദുരന്തം.
ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന മ്യൂസിക്ക് പ്രോഗ്രാം നടത്തുന്ന സമയത്താണ് അപകടം ഉണ്ടായത്.
അതേസമയം, പരിപാടിയുടെ ഏകോപനത്തിൽ വീഴ്ചയുണ്ടായെന്ന് വൈസ് ചാൻസിലർ ഡോ. പിജി ശങ്കരൻ മാധ്യമങ്ങളോട് പറഞ്ഞു. പരിപാടി തുടങ്ങാൻ കുറച്ചു വൈകുകയും അങ്ങനെ കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാകുകയും ചെയ്തു. പിന്നീട് ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് വന്നതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. ഇതോടെ തിരക്കായി. സ്റ്റെപ്പിൽ നിൽക്കുന്നവർ താഴേക്ക് വീണു. ഓഡിറ്റോറിയത്തിൻറെ പിൻഭാഗത്തായുള്ള സ്റ്റെപ്പുകൾ കുത്തനെയുള്ളതായിരുന്നു. വീതി കുറഞ്ഞ ഈ സ്റ്റെപ്പിൽനിന്ന വിദ്യാർത്ഥികൾ തിരക്കിൽപെട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
also readബേസില്‍ ജോസഫിന്റെ വില്ലനായി പൃഥ്വിരാജ് ; ഗുരുവായൂരമ്പലനടയില്‍ താരവും