Home Entertainment Celebrities

വീണ്ടും വധുവായി ഒരുങ്ങി മേഘ്ന വിന്‍സെന്റ്, സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം

119

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ സീരിയൽ താരമാണ് മേഘ്ന വിൻസെന്റ്. ഇതിനോടകം ഒരുപിടി മികച്ച പരമ്പരകളിൽ വേഷമിട്ടിട്ടുള്ള മേഘ്ന ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സൂപ്പർഹിറ്റ് സീരിയലിലെ അമൃതയായി എത്തിയാണ് ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

Advertisements

സീ കേരളയിലെ മിസ്സിസ്സ് ഹിറ്റ്ലർ എന്ന സൂപ്പർ പരമ്പരയിലെ താരത്തിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

ടെലിവിഷൻ ലോകത്തെ കാവ്യ മാധവൻ എന്നാണ് തുടക്ക കാലത്ത് താരം വിശേഷിപ്പിക്കപ്പെട്ടത്. വിവാഹവും വിവാഹ മോചനവും അടക്കുവം സ്വകാര്യ ജീവിതത്തിലെ തകർച്ചകളെ എല്ലാം അതിജീവിച്ച് നടി കരിയറിൽ തിളങ്ങുകയാണ് ഇപ്പോൾ.

also read
മലൈക്കോട്ടൈ വാലിബന്‍ , തീയ്യേറ്ററില്‍ തീ പാറുമോ; ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി
സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ് മേഘ്‌ന. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും എല്ലാം വളരെ അധികം സജീവമാണ് മേഘ്‌ന വിൻസന്റ്.

ഇപ്പോഴിതാ കല്യാണവേഷത്തിൽ വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് മേഘ്ന. കല്യാണ വേഷത്തിൽ മേഘ്ന പങ്കുവെച്ച റീൽ ആണ് വൈറലാകുന്നത്. നടിയുടെ പുതിയ സീരിയലായ ഹൃദയത്തിന്റെ ഷൂട്ടിംങ് ലൊക്കേഷനിൽ നിന്നുള്ളതാണ് ഏറ്റവും പുതിയ വീഡിയോ. നേരത്തെ മഞ്ഞൾ കല്യാണത്തിന്റെ വീഡിയോയും മേഘ്ന പങ്കുവെച്ചിരുന്നു.

 

 

Advertisement