Home Entertainment Celebrities

എന്നേക്കാള്‍ വലിയ ആള്‍, നല്ല പ്രതിഭ, ഞാനെന്തിന് ധര്‍മ്മജനെ ചേര്‍ത്തുപിടിക്കണം, രമേഷ് പിഷാരടി ചോദിക്കുന്നു

148

മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. മിമിക്രി രംഗത്ത് നിന്ന് മിനിസ്‌ക്രീനിലും പിന്നീട് സിനിമാ രംഗത്തേക്കും എത്തിയ രമേഷ് പിഷാരടി മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുക്കുക ആയിരുന്നു.

Advertisements

മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ താരത്തിന് സാധിച്ചു. സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെയാണ് രമേഷ് പിഷാരടി തുടങ്ങിയത്. പിന്നീട് നായകനായും സംവിധായകനായും മാറുകയായിരുന്നു താരം.

Also Read:രാത്രി വൈകിയേ വീട്ടിലെത്താനാവു, എന്റെ ജോലി അദ്ദേഹത്തിന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല, വിവാഹം ജീവിതത്തിലെ തെറ്റായ തീരുമാനങ്ങളിലൊന്ന്, മനസ്സുതുറന്ന് ശാലു മേനോന്‍

രമേഷ് പിഷാരടിയും ധര്‍മ്മജനും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കോമ്പോയാണ്. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയായിരുന്നു ഇരുവരും മലയാളികളുടെ പ്രിയപ്പെട്ട കോമ്പോയായി മാറിയത്. ഇപ്പോഴിതാ ധര്‍മ്മജനെ കുറിച്ച് രമേഷ് പിഷാരടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് രമേഷ് പിഷാരടി ധര്‍മ്മജനെ കുറിച്ച് പറഞ്ഞത്. ധര്‍മ്മജനെ പിഷാരടി ചേര്‍ത്തുപിടിക്കാത്ത അവസ്ഥയിലേക്ക് പോകുന്നുവെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകളുണ്ടായിരുന്നുവെന്നും താന്‍ അങ്ങനെ ചേര്‍ത്തുപിടിക്കേണ്ട കാര്യമില്ലെന്നും രമേഷ് പിഷാരടി പറയുന്നു.

Also Read:സൗന്ദര്യയോട് ഭ്രാന്ത് പിടിച്ച പോലെയുള്ള പ്രണയമായിരുന്നു, അന്ന് വിവാഹം കഴിച്ചിരുന്നെങ്കിൽ അവൾ ജീവനോടെയിരുന്നേനെ, അപ്പോഴാണ് ഖുശ്ബു വന്നത്: സുന്ദർ

തന്നേക്കാള്‍ വലിയ ആളാണ് ധര്‍മ്മജന്‍, നല്ലപ്രതിഭയാണെന്നും താന്‍ അങ്ങനെ ചേര്‍ത്തുപിടിക്കേണ്ട കാര്യമില്ലെന്നും തങ്ങള്‍ ഒത്തിരി കാലങ്ങളായി ഒരുമിച്ച് പ്രോഗ്രാമുകള്‍ ചെയ്യുന്നവരാണെന്നും ആ ചര്‍ച്ചകളൊക്കെ വെറുതെയാണെന്നും രമേഷ് പിഷാരടി പറയുന്നു.

Advertisement