Home Entertainment Celebrities

ആ വീഡിയോയില്‍ കണ്ട മറ്റ് കാര്യങ്ങള്‍ ശരിക്കും ഒരു പ്രാങ്ക് ആയിരുന്നു; തുറന്ന് പറഞ്ഞ് വിശാല്‍

79

തമിഴ് നടനും നിർമ്മാതാവുമാണ് വിശാൽ. ഇതിനോടകം നിരവധി ചിത്രത്തിൽ ഈ താരം അഭിനയിച്ചു. അർജുന്റെ സഹസംവിധായകനായാണ് വിശാൽ സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. സണ്ടക്കോഴി , തിമിരു , താമിരഭരണി , മലൈക്കോട്ടൈ എന്നീ ആക്ഷൻ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് അദ്ദേഹം ഒരു നടനാകുകയും റൊമാന്റിക് ത്രില്ലർ ചെല്ലമേ (2004) എന്ന ചിത്രത്തിൽ തന്റെ ആദ്യ പ്രധാന വേഷം ചെയ്യുകയും ചെയ്തു.

Advertisements

പിന്നാലെ നിരവധി നല്ല വേഷം ഈ നടനെ തേടിയെത്തി. കഴിഞ്ഞ ദിവസം വിശാലിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വീഡിയോയിൽ ഉള്ള പെൺകുട്ടി നടന്റെ കാമുകി ആണെന്ന തരത്തിലുള്ള കമന്റും വന്നു. ഇപ്പോഴിതാ ഇതിലെ സത്യാവസ്ഥ പറഞ്ഞ് എത്തിയിരിക്കുകയാണ് നടൻ.

കസിൻസുമൊത്ത് പ്ലാൻ ചെയ്ത് നടപ്പാക്കിയ ഒരു പ്രാങ്ക് വീഡിയോ ആയിരുന്നു അതെന്ന് വിശാൽ പറയുന്നു. ‘ലൊക്കേഷൻറെ കാര്യത്തിൽ ശരിയാണ്, ന്യൂയോർക്കിലാണ് ഞാനുള്ളത്. കസിൻസുമൊത്ത് ഞാൻ പലപ്പോഴും ഒഴിവുകാലം ചിലവിടാറുള്ള സ്ഥലമാണ് അത്. ബഹളമയമായ ഒരു വർഷത്തിൻറെ അവസാനം അതിൽനിന്നൊക്കെ മാറി ശാന്തമാവാൻ എത്തുന്നതാണ് അവിടെ.

also read
പെണ്‍കുട്ടികളുടെ പിരീഡ്‌സ് തിയ്യതിയടക്കം പ്രവചിക്കുമോയെന്ന് ചോദിച്ചു, വിവാഹമുഹൂര്‍ത്തം കുറിപ്പിക്കാനെത്തിയ സംഭവത്തിലെ സത്യാവസ്ഥ തുറന്നപറഞ്ഞ് ഹരി പത്തനാപുരം
ആ വീഡിയോയിൽ കണ്ട മറ്റ് കാര്യങ്ങൾ ശരിക്കും ഒരു പ്രാങ്ക് ആയിരുന്നു. ക്രിസ്മസ് ദിനത്തിൽ കസിൻസ് എല്ലാവരുംകൂടി തീരുമാനിച്ച് നടപ്പാക്കിയതാണ് അത്. തീർച്ചയായും ചിലതെല്ലാം ലക്ഷ്യത്തിൽ കൊണ്ടു. ഒന്നും കാര്യമായി എടുക്കല്ലേ. എല്ലാവരോടും സ്‌നേഹം’, വിശാൽ എക്‌സിൽ കുറിച്ചു.

Advertisement