Home Entertainment Celebrities

നമ്മുടെ കുട്ടിക്കാലത്തെ പേടി സ്വപ്‌നം ഇതാ സ്‌ക്രീനിലേക്ക്; പ്രേക്ഷകരെ ആവേശത്തിലാക്കി ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റര്‍

102

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിന്റെ മൂന്ന് പോസ്റ്ററുകള്‍ പുറത്തിറങ്ങിയിരുന്നു. ഇതെല്ലാം വ്യത്യസ്തം ആയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്  അണിയറപ്രവര്‍ത്തകര്‍. ഇതില്‍ ചായങ്ങള്‍ പൂശി, കിരീടം ധരിച്ച് നിഗൂഢത ഉണര്‍ത്തുന്ന മമ്മൂട്ടിയെ കാണാം.

Advertisements

‘മമ്മൂക്കയുടെ കട്ടമാന്ത്രിക വില്ലനിസം, പുതിയ അത്യാധുനിക ടെക്നോളജിയിൽ ബ്ലാക്ക് & വൈറ്റിൽ എടുത്തത് (പരീക്ഷണം) വിജയിക്കാൻ കഴിഞ്ഞാൽ ഭ്രമയുഗം മലയാളത്തിലെ ​ഗെയിം ചേയ്ഞ്ചർ  ആയി മാറാം. കാന്താര ക്രിയേറ്റ് ചെയ്ത ഒരു ജേർണി ഉണ്ട്. Same Vibe ഇവിടേം അടിക്കുന്നു.

ഒരു കിടിലൻ പ്രൊഡക്ഷൻ ടീമിനെ ഇറക്കുന്നു, Big Budget ൽ തന്നെ പടത്തിനെ സമീപിക്കുന്നു, റിലീസ് ടൈം മോശം ആണെങ്കിലും 5 ഭാഷയിലും ഇറക്കുന്നു. ക്ലിക് ആയാൽ Game changer of Industry’, എന്നാണ് ഒരാൾ ഭ്രമയു​ഗത്തെ കുറിച്ച് പറയുന്നത്.

‘ദുഷ്ട ശക്തി ആയ ആത്മാക്കളുടെ സഹായത്തോടെ ജീവിക്കുന്ന ആഭിചാര ക്രിയകൾ ഒക്കെ ചെയ്യുന്ന പാമ്പുകളോടൊപ്പം കഴിയുന്ന മധ്യ വയസ്കൻ..നമ്മുടെ കുട്ടിക്കാലത്തെ പേടി സ്വപ്നമായ ഇത്തരം മനുഷ്യൻ മാരുടെ കഥ പറയുന്ന സിനിമ ആകുമ്പോൾ ഒപ്പം മമ്മൂട്ടി യുടെ വോയ്‌സ് മോഡുലേഷൻ കൂടി ആകുമ്പോൾ കിട്ടുന്ന Horror ഫീൽ കിടിലൻ ആയിരിക്കും..ഒന്നുറപ്പാണ് നമുക്ക് എല്ലാവർക്കും കിട്ടാൻ പോകുന്നത് ലൈഫ് ടൈം എക്സ്പീരിയൻസ് ആയിരിക്കും’, എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

Advertisement