Home Entertainment Celebrities

അവതാര്‍ 2വിനെ പോലും കടത്തിവെട്ടി മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്

123

2023 ലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു കണ്ണൂർ സ്‌ക്വാഡ്. ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിക്കൊപ്പം തന്നെ ബോക്‌സ് ഓഫീസിലും തരംഗമായി. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം തന്നെ ചിത്രം നേടി.

Advertisements

ഇപ്പോൾ 2023ലെ പുത്തൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കണ്ണൂർ സ്‌ക്വാഡ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലൂടെയാണ് കണ്ണൂർ സ്‌ക്വാഡ് പുത്തൻ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പ്ലാറ്റ് ഫോമിലൂടെ 2023ൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയത്.

ഇതിൽ തെലുങ്ക് ചിത്രം സ്‌കന്ദയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. മൂന്നാം സ്ഥാനത്ത് മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയാണ്. ഗുഡ് നൈറ്റ്, ആബി71 ഇന്ത്യാസ് ടോപ് സീക്രട്ട് മിഷൻ, ഗാർഡിയൻസ് ഓഫ് ദി ഗ്യാലക്‌സി, പിച്ചൈക്കാരൻ 2, അവതാർ: ദ വേ ഓഫ് വാട്ടർ, രോമാഞ്ചം എന്നിവയെ എല്ലാം കണ്ണൂർ സ്‌ക്വാഡ് പിന്നിലാക്കിയിരിക്കുകയാണ്.

അതേസമയം 2023 സെപ്റ്റംബര്‍ 28ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തില്‍ അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, റോണി വര്‍ഗീസ്, വിജയരാഘവന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു.

Advertisement