Home Entertainment Celebrities

ഇക്കയോട് മുട്ടാന്‍ ഈ പിള്ളേരൊന്നും പോരാ ; ടര്‍ബോയിലെ ഫൈറ്റ്

112

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടർബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം തിരക്കഥയെഴുതുന്നത് മിഥുൻ മാനുവൽ തോമസാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടർബോക്ക് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണിപ്പോൾ. ഇപ്പോഴിതാ ടർബോയിലെ ഫൈറ്റ് സീനിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

Advertisements

മമ്മൂട്ടിയെയും രാജ് ബി ഷെട്ടിയെയും വീഡിയോയിൽ കാണാം. തന്നെ ആക്രമിക്കാൻ വരുന്നവരെ എതിർത്ത് തോൽപ്പിക്കുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാവുന്നതാണ്. വിവിധ ട്വിറ്റർ പേജുകളിൽ വീഡിയോ പ്രചരിക്കുന്നുണ്ട്. ടർബോയ്ക്കായി കാത്തിരിക്കുന്നതിന്റെ പ്രേക്ഷകരുടെ ആവേശം പോസ്റ്റിന് താഴെ പ്രകടമാണ്.

‘അനിയൻ കുട്ടൻമാരുടെ പൂണ്ട് വിളയാട്ടം കാണാം, ഇത് പൊളിക്കും, ടർബോ ഇറങ്ങി കഴിഞ്ഞാൽ. നിങ്ങൾ ചരിത്രത്തിൻറെ ഭാഗമാകും. കാത്തിരിക്കുന്നു മലയാളി പ്രേക്ഷകർ, ഇക്കയോട് മുട്ടാൻ ഈ പിള്ളേരൊന്നും പോരാ മോനെ, ഠൗൃയീ ഷീലെ കിണ്ണം കാച്ചിയ അടിയാണല്ലോ പടത്തിൽ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

 

 

Advertisement