നിലുവിന് കൂട്ടായി കുഞ്ഞാവയെത്തി, സന്തോഷത്തില്‍ മതിമറന്ന് ശ്രീനിഷ്, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

136

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്.

Advertisements

മലയാളത്തില്‍ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും. ഇവരുടെ മകള്‍ നിലക്കും ഇന്ന് ആരാധകരേറെയാണ്. പേളിക്കൊപ്പം നിലയും വീഡിയോകളിലെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്.

Also Read: ആദ്യമൊക്കെ ഇഷ്ട നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടിയിലേക്ക് ശ്രദ്ധമാറിയത് ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍, മനസ്സുതുറന്ന് ഷൈന്‍ ടോം ചാക്കോ

ഇപ്പോഴിതാ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പേളിക്കും ശ്രീനിഷിനും നിലക്ക് കൂട്ടായി രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്. ശ്രീനിഷാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ ആരാധകരെയൊന്നടങ്കം അറിയിച്ചിരിക്കുന്നത്.

തങ്ങള്‍ വീണ്ടുമൊരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹപ്പെട്ടിരിക്കുന്നുവെന്നും പേളിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യത്തോടെയുമിരിക്കുന്നുവെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദി എന്നായിരുന്നു ശ്രീനിഷ് ഇന്‍സ്റ്റയില്‍ കുറിച്ചത്.

Also Read:ഒടുവില്‍ ആ ആഗ്രഹവും നിറവേറ്റി, എന്നിട്ടും വിവാഹം കഴിക്കാത്തിന്റെ കാരണം തുറന്നുപറഞ്ഞ് സുചിത്ര, ഞെട്ടി ആരാധകര്‍

ശ്രീനിഷ് പങ്കുവെച്ച പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് താരത്തിനും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. 2019ലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം.

Advertisement