ഒടുവില്‍ ആ ആഗ്രഹവും നിറവേറ്റി, എന്നിട്ടും വിവാഹം കഴിക്കാത്തിന്റെ കാരണം തുറന്നുപറഞ്ഞ് സുചിത്ര, ഞെട്ടി ആരാധകര്‍

116

മലയാളികള്‍ക്ക് ഏറെ സുപരിചിതയായി സീരിയല്‍ നടിയും ബിഗ് ബോസ് മല്‍സരാര്‍ത്ഥിയും മിനിസ്‌ക്രീന്‍ അവതാരകയും ആണ് സുചിത്ര നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സുചിത്ര.

Advertisements

ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ‘വാനമ്പാടി’ സീരിയലില്‍ പദ്മിനി എന്ന കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് സീരിയലില്‍ സുചിത്ര അവതരിപ്പിച്ചതെങ്കിലും ഏറെ ആരാധകര്‍ സുചിത്രയ്ക്കുണ്ട്.

Also Read:ശോഭനയ്‌ക്കൊപ്പം നൃത്തവേദി കീഴടക്കി മകള്‍ അനന്തനാരായണിയും, നടിയുടെ കോടികളുടെ സ്വത്തിന്റെ ഏക അവകാശി എത്ര പെട്ടെന്നാണ് വലുതായതെന്ന് ആരാധകര്‍, വൈറലായി വീഡിയോ

എന്നാല്‍ സുചിത്ര അഭിനയലോകത്തേക്ക് വരുന്നതില്‍ വീട്ടുകാര്‍ക്ക് വലിയ താത്പര്യമില്ലായിരുന്നു. പക്ഷേ നല്ലൊരു നടിയാവണമെന്ന ആഗ്രഹമായിരുന്നു സുചിത്രയെ ഇവിടെ വരെ എത്തിച്ചത്. വീട്ടുകാരെ ഒത്തിരി കഷ്ടപ്പെട്ട് സമ്മതിപ്പിച്ചാണ് താരം വാനമ്പാടി എന്ന സീരിയലില്‍ അഭിനയിച്ചത്.

ബിഗ് ബോസ് ഷോയില്‍ വന്നപ്പോഴാണ് തന്റെ പല ആഗ്രഹങ്ങളെയും കുറിച്ച് സുചിത്ര തുറന്നുപറഞ്ഞത്. സുചിത്ര എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങളിലൊന്നാണ് എന്താണ് ഇത്ര പ്രായമായിട്ടും വിവാഹം ചെയ്യാത്തത് എന്നത്.

Also Read:നയന്‍താരയും വിഘ്‌നേഷും വേര്‍പിരിയും, ആരാധകരെ ഞെട്ടിക്കുന്ന പ്രവചനവുമായി ജ്യോത്സ്യന്‍, മുമ്പ് നടത്തിയ പ്രവചനങ്ങളെല്ലാം കിറുകൃത്യം

എന്നാല്‍ തനിക്ക് ഒരു സിനിമയെങ്കിലും നന്നായി ചെയ്യണമെന്നുണ്ടെന്നും അതുകഴിഞ്ഞിട്ടേ താന്‍ വിവാഹത്തെ പറ്റി ചിന്തിക്കുന്നുള്ളൂവെന്നുമായിരുന്നു സുചിത്രയുടെ മറുപടി. അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സുചിത്ര മോഹന്‍ലാലിനൊപ്പം ഒരു സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

മലൈക്കോട്ടൈ വാലിബനിലാണ് താരം എത്തുന്നത്. നേരത്തെ തന്നെ താന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം സുചിത്ര അറിയിച്ചിരുന്നു. എന്നാല്‍ വലിയൊരു റോളാണ് താരം കൈകാര്യം ചെയ്യുന്നതെന്ന കാര്യം കഴിഞ്ഞ ദിവസം ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയപ്പോഴാണ് ആരാധകരും അറിയുന്നത്.

Advertisement