നയന്‍താരയും വിഘ്‌നേഷും വേര്‍പിരിയും, ആരാധകരെ ഞെട്ടിക്കുന്ന പ്രവചനവുമായി ജ്യോത്സ്യന്‍, മുമ്പ് നടത്തിയ പ്രവചനങ്ങളെല്ലാം കിറുകൃത്യം

162

മലയാള സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് നയന്‍താര. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചത് അന്യഭാഷയില്‍ നിന്നാണ്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ ആയി നയന്‍ മാറിക്കഴിഞ്ഞു.

Advertisements

ഇതിനിടെയും നടിയെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. എന്നാല്‍ വല്ലപ്പോഴും മാത്രമേ ഇതിനോട് പ്രതികരിക്കാറുള്ളു നടി. നടി എന്നത് പോലെ ബിസിനസിലും ഈ താരം തന്റെ കഴിവ് തെളിയിച്ചു.

Also Read:അമ്മയ്ക്ക് പിന്നാലെ കിടിലന്‍ ഫോട്ടോസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് മീനാക്ഷി

2021ല്‍ ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പം റൗഡി പിക്‌ചേഴ്‌സ് എന്ന നിര്‍മ്മാണ കമ്പനി നയന്‍താര ആരംഭിച്ചിരുന്നു. ഈ വര്‍ഷം അതില്‍ നിന്നും വ്യത്യസ്തമായി വൈവിദ്ധ്യമായ ഉത്പന്നങ്ങളുമായി ഒരു വലിയ ബ്രാന്റ് തന്നെ അവതരിപ്പിച്ചിട്ടുണ്ട് നയന്‍താര. ഇപ്പോള്‍ രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് താരം.

ഇപ്പോഴിതാ നയന്‍താരയെ കുറിച്ച് തമിഴ്‌നാട്ടിലെ ഒരു ജ്യോത്സ്യന്‍ പ്രവചിച്ച കാര്യമാണ് ശ്രദ്ധനേടുന്നത്. വിഘ്‌നേഷുമായി താരം പിരിയുമെന്നാണ് ജ്യോത്സ്യന്റെ പ്രവചനം. വേണു സ്വാമി എന്ന ജ്യോത്സ്യനാണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്.

Also Read:ആഗ്രഹം സഫലം; മലൈക്കോട്ടൈ വാലിഭനില്‍ നടി സുചിത്രയും

വേണു സ്വാമി നേരത്തെ പ്രവചിച്ച കാര്യങ്ങളെല്ലാം നയന്‍താരയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ വിഘ്‌നേഷുമായി പിരിയുമെന്ന ജ്യോത്സ്യന്റെ പുതിയ പ്രവചനത്തില്‍ ആശങ്കയിലായിരിക്കുകയാണ് ആരാധകരൊന്നടങ്കം.

Advertisement