Home Entertainment Celebrities

അമ്മയ്ക്ക് പിന്നാലെ കിടിലന്‍ ഫോട്ടോസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് മീനാക്ഷി

149

മലയാളികളുടെ പ്രിയപ്പെട്ട നടിയായ മഞ്ജു വാര്യർ കഴിഞ്ഞദിവസം കറുപ്പ് സാരി അണിഞ്ഞുകൊണ്ടുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. പതിവുപോലെ താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തി ആരാധകൻ എത്തി. മഞ്ജുവിന്റെ ലുക്കിനെ കുറിച്ചായിരുന്നു ഇതിൽ ഒട്ടുമിക്ക കമൻറുകൾ വന്നത്. ഇപ്പോഴിതാ അമ്മയ്ക്ക് പിന്നാലെ മകൾ മീനാക്ഷിയും തൻറെ കിടിലൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്.

Advertisements

മഞ്ഞ വസ്ത്രം അണിഞ്ഞുള്ള അതിമനോഹരമായ ഫോട്ടോസ് ആണ് താരപുത്രി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടാണ് ഈ ഫോട്ടോ വൈറൽ ആയത്. ഇത്തവണ കമൻറ് ബോക്‌സ് ഓൺ ചെയ്തു കൊണ്ടാണ് മീനാക്ഷി പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്.

സാധാരണ താരം കമന്റ് ബോക്‌സ് ഓഫ് ചെയ്യാറാണ് പതിവ്. എന്നാൽ ഇത്തവണ ഓൺ ചെയ്തതോടെ നിരവധി രസകരമായ കമന്റുകളാണ് ഇതിനു താഴെ വന്നത്. പലരും മീനാക്ഷിയുടെ ഫോട്ടോയ്ക്ക് താഴെ മഞ്ജുവിന്റെ പേര് ചേർത്തുകൊണ്ടുള്ള കമന്റുകളും കുറിച്ചിട്ടുണ്ട്.

അതേസമയം എന്നാണ് മീനാക്ഷി സിനിമയിലേക്ക് വരുന്നത് എന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ട് കുറെയായി. അഭിനയത്തിലും നൃത്തത്തിലും എല്ലാം കഴിവുണ്ടെന്ന് മീനാക്ഷി തെളിയിച്ചതാണ്. മകളുടെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് നേരത്തെ പ്രതികരിച്ചിരുന്നു.

 

 

 

Advertisement