Home Entertainment Celebrities

ആഘോഷം തുടങ്ങി ; വാലിബന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുമെന്ന് ആരാധകര്‍

76

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനു വേണ്ടിയുള്ള കട്ട വെയ്റ്റിങ്ങിലാണ് പ്രേക്ഷകർ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മലയാളികളുടെ പ്രിയതാരം മോഹൻലാലും ഒന്നിക്കുമ്പോൾ എങ്ങനെയായിരിക്കും ചിത്രം എന്ന് കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം. ഒരു എത്തും പിടിയും തരാത്ത ചില അപ്‌ഡേറ്റുകൾ ആണ് പുറത്തുവന്നത്.

Advertisements

ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുക. ഇനിയും 10 ദിവസം ഉണ്ടെങ്കിലും ചിത്രത്തിൻറെ ആഘോഷ പരിപാടികൾ പലയിടത്തും ആരംഭിച്ചു കഴിഞ്ഞു. 25ന് രാവിലെ ആറര മുതൽ ഷോ ആരംഭിക്കും എന്നാണ് വിവരം.

അതേസമയം, മലൈക്കോട്ടൈ വാലിബൻ റെക്കോഡുകൾ സൃഷ്ടിക്കുമെന്നാണ് ആരാധക പക്ഷം. പിഎസ് റഫീക്കും, ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് വാലിബന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേര് ആണ് മോഹൻലാലിൻറേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴിഞ്ഞു. മികച്ച പ്രതികരണത്തോടെ സിനിമ പ്രദർശനം തുടരുകയാണ്.

 


മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ പ്രധാന സിനിമയാവും വാലിബൻ എന്നാണ് പ്രേക്ഷകരും സിനിമ നിരൂപകരും ഒരുപോലെ വിലയിരുത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ എത്തിയിരുന്നു. യോദ്ധാവിന്റെ ലുക്കിൽ കൈകളിൽ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയിൽ ആയിരുന്നു ഫസ്റ്റ് ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പുറത്തുവന്ന പോസ്റ്ററും വീഡിയോ എല്ലാം ഒരു എത്തും പിടിയും തരാത്തത് ആയിരുന്നു.

 

Advertisement