Home Entertainment Celebrities

ബാലേട്ടനെ എടുത്ത് പൊക്കി കണ്ണനും ശിവനും, ചിത്രം പുറത്തുവിട്ട് താരം

56

മലയാളികളുടെ ടെലിവിഷൻ രംഗത്തെ പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം തുടരുന്ന സാന്ത്വനം എന്ന വീട്ടിലെ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പട്ട പരമ്പരയായി മാറുകയായിരുന്നു. 

നടി ചിപ്പി അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ആദ്യം കഥ മുന്നോട്ട് പോയത്. പിന്നീട് ബാലന്റേയും സഹോദരങ്ങളുടേയും കഥയായി സീരിയൽ പരിണമിച്ചു. ശിവൻ, ഹരി, അപ്പു, അഞ്ജലി തുടങ്ങിയ കഥാപാത്രങ്ങൾ ഈ പരമ്പരയിലൂടെ ആരാധകരുടെ ഹൃദയം കവർന്നവരാണ്. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

Advertisements

സാന്ത്വനം കുടുംബം ഓഫ് സ്‌ക്രീനിലും അടുത്ത സുഹൃത്തുക്കളാണ്. ഈ അടുത്ത് സെറ്റിൽ നിന്നും സാന്ത്വനം കുടുംബം പങ്കുവെച്ച ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ, കൂടുതൽ ചിത്രങ്ങളാണ് സജിൻ പങ്കുവെച്ചത്.

സീരിയലിലെ മൂത്ത സഹോദരനായ ബാലേട്ടനെ എടുത്ത് പൊക്കുന്ന ചിത്രങ്ങളാണ് സജിൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. രാജീവ് പരമേശ്വരാണ് മൂന്ന് സഹോദരന്മാരുടെ ചേട്ടനായി സ്‌ക്രീനിൽ എത്തുന്നത്. സജിനും അച്ചു സുഗന്തും ചേർന്നാണ് രാജീവിനെ എടുത്തു പൊക്കുന്നത്. സുഹൃത്തുക്കൾ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പുറത്തുവിട്ടത്.
.

Advertisement