Home Entertainment Celebrities

എന്റെ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുള്ള സംവിധായകന്‍, എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്, ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ച് മോഹന്‍ലാല്‍

58

മലയാള സിനിമയിലെ താരരാജാക്കന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. ലക്ഷക്കണക്കിന് ആരാധകരുള്ള താരം ഇതിനോടകം നൂറുകണക്കിന് സിനിമകളിലാണ് അഭിനയിച്ചത്. അതില്‍ പലതും വമ്പന്‍ ഹിറ്റുകളായിരുന്നു. ഇന്നും സിനിമയില്‍ സജീവമാണ് താരം.

Advertisements

ഒത്തിരി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. മലൈക്കോട്ടൈ വാലിബനാണ് തിയ്യേറ്ററിലെത്താനിരിക്കുന്ന ചിത്രം. ഒത്തിരി ആകാംഷയോടെയാണ് മലയാള സിനിമാപ്രേമികള്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Also Read:ഭാഗ്യയുടെ സിംപിള്‍ വെഡ്ഡിങ് ലുക്ക്, ധരിച്ച് മാലക്ക് വില കോടികള്‍, നിറയെ വജ്രക്കല്ലുകള്‍, ചില്ലറ മൊതലല്ലെന്ന് സോഷ്യല്‍മീഡിയ

ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിജോ- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ലിജോയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ലിജോ സിനിമയ്ക്ക് വേണ്ടി യാതൊരു വിധ വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണ്. ഒരു നടനെന്ന നിലയില്‍ താന്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ശരിയായ ഉത്തരമാണ് ലിജോയില്‍ നിന്നും ലഭിക്കുന്നതെന്നും അതൊരു ഭാഗ്യമാണെന്നും മോഹന്‍ലാല്‍ പറയുന്നു.

Also Read:അവള്‍ ശരിക്കും പെട്ടുപോയതാണ്, റിലേഷനിലാവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം, തുറന്നുപറഞ്ഞ് ഷൈന്‍ ടോം ചാക്കോ

ലിജോയെ വര്‍ഷങ്ങള്‍ക്ക് മുമ്പേ തനിക്ക് അറിയാം. അദ്ദേഹത്തിന്റെ സിനിമയോടുള്ള പാഷനും അറിയാമെന്നും അദ്ദേഹത്തിന്റെ അച്ഛനൊപ്പം താന്‍ സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ലിജോയോട് നമുക്ക് നമ്മുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മോഹല്‍ലാല്‍ പറയുന്നു.

Advertisement