Home Entertainment Celebrities

എന്തിനാണ് വിദ്വേഷം നടത്തുന്നത് ; വാലിബന്റെ നെഗറ്റീവ് കമന്റുകള്‍ക്കെതിരെ പ്രതികരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

57

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങൾ എന്നും വേറിട്ട് നിൽക്കാറുണ്ട്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത താരത്തിന്റെ സിനിമയാണ് മോഹൻലാൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച മലൈക്കോടെ വാലിബൻ. സിനിമ വിജയിച്ചു എന്ന് തന്നെ പറയാം. എന്നാൽ ഇതിനിടെ ചില നെഗറ്റീവ് കമന്റുകളും ചിത്രത്തിന് വരുന്നുണ്ട്.

ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ലിജോ. നമ്മുടെ കാഴ്ച മറ്റുള്ളവരുടെ കണ്ണിലൂടെ ആകരുത് എന്നാണ് സംവിധായകൻ പറയുന്നത്. നെഗറ്റീവ് റിവ്യൂ പ്രശ്‌നമല്ല. ചിത്രം കണ്ട് അഭിപ്രായം പറയണം എന്നാൽ ഫസ്റ്റ് ഷോ മുതൽ ആക്രമണം നടക്കുന്നു, ഈ അഭിപ്രായങ്ങൾ സത്യം ആവണം എന്നില്ല.

Advertisements

സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ പ്രീക്വലും സീക്വലും തനിക്ക് ആലോചിക്കാൻ കഴിയില്ല എന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി.

രാവിലെ ആറുമണിക്കത്തെ പ്രേക്ഷകരും വൈകിട്ട് വരുന്ന പ്രേക്ഷകരും രണ്ടും രണ്ടാണ് എന്നും വ്യക്തമാക്കുന്നു ലിജോ ജോസ് പെല്ലിശ്ശേരി. എന്നാൽ നിർഭാഗ്യവശാൽ രാവിലെ സിനിമയുടെ ഷോ കാണുന്ന പ്രേക്ഷകർ പ്രചരിപ്പിക്കുന്ന അഭിപ്രായമാണ് എല്ലാവരുടെയും വൈബായി മാറുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും അത് പ്രതിഫലിക്കുന്നു. എന്തിനാണ് വിദ്വേഷം നടത്തുന്നത് എന്ന് ലിജോ ജോസ് പെല്ലിശ്ശേരി ചോദിക്കുന്നു .

 

Advertisement