Home Entertainment Celebrities

പ്രണയവും പരസ്പരമുള്ള മനസ്സിലാക്കലുമാണ് ഞങ്ങള്‍ എന്നും പങ്കുവയ്ക്കുന്നത് ; സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി ദേവി ചന്ദന

165

സിനിമാ സീരിയൽ ആരാധകരായ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദേവി ചന്ദന. വർഷങ്ങളായി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിൽലും നിറസാന്നിധ്യമായി നിൽക്കുകയാണ് ദേവി ചന്ദന. മിമിക്രി രംഗത്ത് നിന്നും എത്തിയ ദേവി ചന്ദന വർഷങ്ങൾക്ക് മുൻപേ സ്റ്റേജ് പരിപാടികളുമായി സജീവം ആയിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ വിശേഷങ്ങൾ ഒക്കെ തന്റെ ചാനലിലൂടെ ആണ് പങ്കുവെയ്ക്കുന്നത്. നർത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്. താരത്തിന്റെ ഭർത്താവാണ് കിഷോർ വർമ്മ.

ഇപ്പോൾ വിവാഹ വാർഷിക ദിനത്തിൽ കല്യാണ ജീവിതം പ്രായപൂർത്തിയിലെത്തിയതിനെ കുറിച്ച് പറയുകയാണ് നടി.

പതിനെട്ട് വർഷം പൂർത്തിയായതോടെ ദാമ്പത്യ ജീവിതം പ്രായപൂർത്തിയായി എന്നും, പക്വതയിൽ എത്തി എന്നുമാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

also read
ഓസ്‌ലറിന് മുന്നില്‍ മുട്ടുകുത്തി വാലിബന്‍; ജനുവരിയില്‍ ഹിറ്റായ ചിത്രങ്ങള്‍ ഏതൊക്കെ !
‘ഞങ്ങളുടെ വിവാഹ വാർഷികം ഇന്ന് പക്വതയിലേക്ക് കടക്കുന്നു, 18 വർഷങ്ങൾ ഒരുമിച്ച് ജീവിച്ചു. നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങൾക്കും ദൈവത്തിന് നന്ദി. പ്രണയവും പരസ്പരമുള്ള മനസ്സിലാക്കലുമാണ് ഞങ്ങൾ എന്നും പങ്കുവയ്ക്കുന്നത്. ഇപ്പോഴും മുന്നോട്ട് പോകുന്നു, മൈലുകളോളം ഇങ്ങനെ തന്നെ മുന്നോട്ട് പോകണം’ എന്നാണ് ദേവി ചന്ദന പറയുന്നത്.

അതേസമയം സ്റ്റേജ് ഷോയ്ക്ക് പോയ ഇരുവരും യുഎസിൽ വെച്ചാണ് പ്രണയത്തിലായതും വിവാഹം ചെയ്തതെന്നും ദേവി ചന്ദന വെളിപ്പെടുത്തിയിരുന്നു.

 

 

Advertisement