Home Entertainment Celebrities

എട്ട് വയസ്സ് മുതല്‍ അന്‍പത് വയസ്സ് വരെ; വീണ്ടും ഓര്‍മ്മകള്‍ പുതുക്കി നടി ഖുഷ്ബു

71

അന്നും ഇന്നും മലയാളത്തിൽ ഒരുപോലെ സജീവമായി നിൽക്കുന്ന നടിയാണ് ഖുഷ്ബു. എൺപതുകളിൽ ആയിരുന്നു ഈ നടി സിനിമയിൽ സജീവമായത്. നിരവധി ഭാഷകളിൽ വ്യത്യസ്തമായ കഥാപാത്രത്തെ ഈ താരം അവതരിപ്പിച്ചു. ഇന്നും അഭിനയത്തിൽ തിളങ്ങിനിൽക്കുകയാണ് താരം.

Advertisements

സോഷ്യൽ മീഡിയയിൽ സജീവമായ നടി തൻറെ നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നുപറയാൻ യാതൊരു മടിയും കാണിക്കാറില്ല. അതുകൊണ്ടുതന്നെ നിരവധി വിമർശനവും ഈ താരം നേരിടേണ്ടി വന്നിട്ടുണ്ട്.

കുറച്ച് ദിവസമായി നടി സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവയ്ക്കുമ്പോൾ എല്ലാം അതിൽ ഖുഷ്ബുവിന് ഉണ്ടായ മാറ്റത്തെക്കുറിച്ചാണ് ആരാധകർ സംസാരിക്കുന്നത്. വണ്ണം കുറച്ച് കൂടുതൽ സുന്ദരി ആയിരിക്കുകയാണ് താരം. പെട്ടെന്നായിരുന്നു വണ്ണം കുറയ്ക്കാൻ ഈ നടി തീരുമാനിച്ചത്, ഈ മാറ്റം പലരെയും അതിശയിപ്പിച്ചു . ഇപ്പോഴിതാ തൻറെ ഏതാനും ചിത്രങ്ങൾ കോർത്തുവെച്ച ഒരു കൊളാഷ് പങ്കുവെച്ചിട്ടുണ്ട് ഖുഷ്ബു.

എട്ട് വയസ്സ് മുതൽ അൻപത് വയസ്സ് വരെയുള്ള തന്റെ വളർച്ചയുടെ ഓരോ ഘട്ടവും അടയാളപ്പെടുത്തുന്ന ഫോട്ടോകൾ കോർത്തിണക്കിയാണ് ഒരു പോസ്റ്റ്. മറ്റൊന്ന് 21 വയസ്സിലും അൻപത്തൊന്ന് വയസ്സിലു ഉള്ള ലുക്ക് കാണിച്ചുകൊണ്ടാണ്.

’21 ലും 51 ലും, വിശ്വസിക്കാൻ കഴിയാത്ത മാറ്റം’ എന്നാണ് ആദ്യത്തെ പോസ്റ്റിന് കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷൻ. ‘എട്ട് മുതൽ 50 വരെയുള്ള യാത്ര ഒറ്റ ഫ്രെയിമിൽ’ എന്ന് പറഞ്ഞാണ് രണ്ടാമത്തെ പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.

 

Advertisement