Home Entertainment

എല്ലാ നാറികളും ഉണ്ടല്ലേ, പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി വര്‍ഷങ്ങള്‍ക്ക് ശേഷം ടീസര്‍ പുറത്ത്, വൈറല്‍

86

ഹിറ്റ് സിനിമകള്‍ സമ്മാനിച്ച വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഈ വര്‍ഷം മലയാളി പ്രേക്ഷകര്‍ ഒത്തിരി ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.

Advertisements

ഇപ്പോഴിതാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. യുവ താര നിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

Also Read:ഒന്നും പ്രതീക്ഷിച്ചല്ല സിനിമയില്‍ വന്നത്, എന്നെ വഴിയില്‍ ഇട്ടിട്ട് പോയിക്കളയരുത്, പ്രേക്ഷകരോട് മമ്മൂട്ടി പറയുന്നു

സിനിമയുമായി ചുറ്റി പറ്റി പറയുന്ന എണ്‍പതുകളിലെ കഥയാണ് ചിത്രമെന്നാണ് ടീസറില്‍ നിന്നും മനസ്സിലാവുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നതെന്നാണ് വിവരം.

Also Read:പലരും കുത്തി ചോദിക്കാറുണ്ട്, മക്കളില്ലാത്തത് ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല, കുട്ടികള്‍ വേണോ വേണ്ടയോ എന്നത് ദമ്പതികളും തീരുമാനം, തുറന്നടിച്ച് ദീപ്തിയും വിധു പ്രതാപും

ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കല്യാണിയും പ്രണവും ഒന്നിക്കുന്ന ചിത്രമാണിത്. നിവിന്‍ പോളിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ വിവരം. ഏപ്രില്‍ 11നാണ് ചിത്രത്തിന്റെ റിലീസ്.

Advertisement