Home Entertainment Celebrities

72 വയസ്സായി, എന്താണ് മനുഷ്യാനിങ്ങളുടെ ഭാവം, ആരാധകരെ ഞെട്ടിച്ച് മമ്മൂക്കയുടെ പുതിയ ലുക്ക്, വൈറല്‍

105

മലയാള സിനിമയിലെ താരാരാജാവാണ് മമ്മൂക്ക. ഇതിനോടകം ഒത്തിരി സിനിമകള്‍ അഭിനയിച്ച് ഹിറ്റാക്കിയ മമ്മൂട്ടിയുടെ അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും വന്‍വിജയമാണ് നേടിയത്. ഈ ലിസ്റ്റില്‍ അതിഥി വേഷത്തില്‍ എത്തിയ ഓസ്ലറും ഉള്‍പ്പെടുന്നുണ്ട്.

Advertisements

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക. ഒരു സൂപ്പര്‍ താരം എന്നതിലുപരിയായി നല്ലൊരു വ്യക്തി കൂടിയാണ് മമ്മൂക്ക. നല്ല ഫാഷന്‍ സെന്‍സുള്ള താരം പലപ്പോഴും തന്റെ ഔട്ട്ഫിറ്റുകള്‍ കൊണ്ട് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്.

Also Read:എല്ലാ നാറികളും ഉണ്ടല്ലേ, പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി വര്‍ഷങ്ങള്‍ക്ക് ശേഷം ടീസര്‍ പുറത്ത്, വൈറല്‍

ഏത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയാലും തന്റെ വസ്ത്രധാരണ രീതി കൊണ്ട് മമ്മൂട്ടി വ്യത്യസ്തനാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള മമ്മൂക്കയുടെ ഒരു ലുക്കാണ് സോഷ്യല്‍മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്.

ഭ്രമയുഗം എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനെത്തിയതായിരുന്നു മമ്മൂക്ക. സ്റ്റൈലിഷ് ലുക്കിലായിരുന്നു മമ്മൂക്ക എത്തിയത്. വെള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് മമ്മൂക്ക ധരിച്ചത്. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പോയിലാണ് ഭ്രമയുഹം തിയ്യേറ്ററുകളിലെത്തുന്നത്.

Also Read:പലരും കുത്തി ചോദിക്കാറുണ്ട്, മക്കളില്ലാത്തത് ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല, കുട്ടികള്‍ വേണോ വേണ്ടയോ എന്നത് ദമ്പതികളും തീരുമാനം, തുറന്നടിച്ച് ദീപ്തിയും വിധു പ്രതാപും

അതുകൊണ്ടായിരുന്നു മമ്മൂക്ക ഈ കളറിലുള്ള ഔട്ട്ഫിറ്റ് തിരഞ്ഞെടുക്കാന്‍ കാരണം.ടര്‍ബോ എന്ന ചിത്രത്തിന്റെ ഹെയര്‍ സ്‌റ്റൈലാണ് താരത്തിന്റേത്. എന്തായാലും മമ്മൂക്കയുടെ പുതിയ ചിത്രങ്ങള്‍ ആഘോഷമാക്കുകയാണ് ആരാധകരൊന്നടങ്കം.

Advertisement