Home Entertainment Celebrities

തമിഴ് താരം വടിവേലു ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

94

ആരാധകര്‍ ഏറെയുള്ള തമിഴ് താരമാണ് വടിവേലു. വലിയൊരു ഇടവേളക്കുശേഷം ഈ അടുത്താണ് തമിഴ് സിനിമയില്‍ ഈ താരം സജീവമായത്. രണ്ടാം വരവില്‍ മികച്ച സ്വീകാര്യത നടന് ലഭിച്ചു. ഇപ്പോഴിതാ വടിവേലു ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

Advertisements

അതേസമയം ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വാര്‍ത്ത നിഷേധിക്കാത്ത രീതിയിലാണ് വടിവേലു പ്രതികരിച്ചത്. വടിവേലു പ്രധാന വേഷത്തില്‍ എത്തിയ മാമന്നന്‍ ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയത് ഡിഎംകെ യുവജന വിഭാഗം നേതാവും തമിഴ്‌നാട് യുവജന സ്‌പോര്‍ട്‌സ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ആയിരുന്നു.

കൃത്യമായ രാഷ്ട്രീയ സൂചനകളുള്ള ചിത്രം എന്ന നിലയില്‍ ഇപ്പോള്‍ വടിവേലുവിന്റെ മത്സര വാര്‍ത്ത സ്വഭാവികം എന്ന രീതിയിലാണ് തമിഴ് മാധ്യമങ്ങള്‍ പ്രതികരിക്കുന്നത്.

Advertisement