നിഖില്‍ കല്യാണം കഴിക്കില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യാനാണ്; പ്രണയത്തെ കുറിച്ച് ശ്രീതു കൃഷ്ണന്‍ പറഞ്ഞത്

154

അമ്മയറിയാതെ എന്ന ഒറ്റ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രീതു കൃഷ്ണന്‍. ഒരു മലയാളി അല്ലാഞ്ഞിട്ട് പോലും മലയാള പരമ്പരയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സീരിയലില്‍ അലീന പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ സിക്‌സിലും താരം എത്തിയിരിക്കുകയാണ്.

Advertisements

അതേസമയം അമ്മയറിയാതെ എന്ന സീരിയല്‍ ശ്രീതുവിന്റെ ജോഡിയായി അഭിനയിച്ചിരുന്നത് നിഖില്‍ നായര്‍ ആയിരുന്നു. ഇവര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇവര്‍ ഇതിനുള്ള മറുപടി നല്‍കിയിട്ടും ഉണ്ട്. റിയല്‍ ലൈഫ് ഞങ്ങള്‍ ഒന്നിക്കില്ല എന്നായിരുന്നു ശ്രീതു പറഞ്ഞത് .

കാരണം നിഖില്‍ നായര്‍ കല്യാണം കഴിക്കില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ കല്യാണം കഴിക്കില്ല എന്ന് പറഞ്ഞാല്‍ പിന്നെ ഞാന്‍ എന്ത് ചെയ്യാനാണ് എന്ന് നടി പറഞ്ഞപ്പോള്‍ ഇതിന് മറുപടിയായി നിഖില്‍ പറഞ്ഞത്, ഞങ്ങള്‍ പ്രോമിസ് എടുത്തിട്ടുണ്ട് വിവാഹം കഴിക്കില്ല എന്ന്, ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും സിംഗിളാണ് ആര്‍ക്കെങ്കിലും ശ്രീതുവിനെ പ്രൊപ്പോസ് ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ ചെയ്യാം എന്നായിരുന്നു നിഖില്‍ പറഞ്ഞത് .

Advertisement