അതുകൊണ്ടാണോ നരച്ച മുടി അജിത്ത് കളര്‍ ചെയ്യാത്തത്; പുതിയ വെളിപ്പെടുത്തല്‍

71

തമിഴ് താരം അജിത്തിന് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല അജിത്ത് . ഇപ്പോഴിതാ തമിഴ് സിനിമ രംഗത്തെ തുറന്നുപറച്ചിലുകാരനായ ബയല്‍വാന്‍ രംഗനാഥന്‍ അജിത്തിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളാണ് ശ്രദ്ധ നേടുന്നത്.

Advertisements

ഈ അടുത്ത് ഷൂട്ടിങ്ങിനു ശേഷം എത്തിയ അജിത്ത് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. ആശുപത്രിയില്‍ നിന്ന് അജിത്തിന് ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നു. ചെവിയുടെ താഴ്ഭാഗത്തുണ്ടായ നീര്‍ക്കെട്ടിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബയല്‍വാന്‍ രംഗനാഥന്‍ പറഞ്ഞു.

ചില ആരോഗ്യപ്രശ്‌നങ്ങള്‍ അജിത്തിന് വര്‍ഷങ്ങളായി ഉണ്ട്. ഇതിനുവേണ്ട ചികിത്സയും അജിത്ത് നടത്തിയിട്ടുണ്ട്. ഇപ്പോള്‍ അജിത്ത് വലിയ ആക്ഷന്‍ രംഗങ്ങളും, ഡാന്‍സും ചെയ്യാത്തതിന്റെ കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ ആണെന്നും രംഗനാഥന്‍ പറഞ്ഞു.

8 ശാസ്ത്രക്രിയകളോളം ഇതുവരെ അജിത്തിന് നടത്തേണ്ടി വന്നു. ഇത്രയും ബുദ്ധിമുട്ടുകള്‍ക്കിടയിലും സഹായം ചോദിച്ച് എത്തുന്നവരെ ആരും അറിയാതെ അജിത് സഹായിക്കാറുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

 

Advertisement