ഈ 45ലും എന്തൊരു ലുക്ക് , അതിന് കാരണം ഉണ്ട് ; ജ്യോതിക ഇന്ന് ശ്രദ്ധിക്കുന്ന കാര്യങ്ങള്‍

40

തമിഴ് സിനിമ രംഗത്ത് തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടിയാണ് ജ്യോതിക. ഒരു കാലഘട്ടത്തില്‍ തമിഴ് സിനിമ ലോകത്തെ അടക്കി ഭരിച്ചിരുന്നത് ജ്യോതിക തന്നെ. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന ജ്യോതിക പിന്നീട് ശക്തമായി തിരിച്ചുവരവാണ് നടത്തിയത്.

Advertisements

രണ്ട് മക്കളുടെ അമ്മയായ ശേഷമായിരുന്നു ജ്യോതികയുടെ വരവ്. 45 കാരിയായ ജ്യോതിക ഇപ്പോഴും സിനിമയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. എന്നാല്‍ നടിക്ക് 45 വയസ്സായെന്ന് ഒരിക്കലും കണ്ടാല്‍ പറയില്ല. ഒരു 30 കാരിയെ പോലെയുണ്ട് എന്നാണ് ജ്യോതികയുടെ പല വീഡിയോസും ചിത്രങ്ങളും കണ്ട് ആരാധകര്‍ പറഞ്ഞത്.

പ്രായം തോന്നാത്തതിന്റെ കാരണവും ഉണ്ട്. കൃത്യമായി വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട് ജ്യോതിക. കഠിനമായ വ്യായാമമുറകള്‍ അനായസം ജ്യോതിക ചെയ്യുന്നു. സിനിമയ്ക്കപ്പുറം ഒരു ജീവിതം ഉണ്ടെന്നും പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ എപ്പോഴും മാറിമറിയുമെന്ന് ജ്യോതിക ചൂണ്ടിക്കാട്ടി.

തനിക്ക് ജീവിതത്തില്‍ മറ്റ് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് , അതിനാലാണ് താന്‍ ജിം വര്‍ക്ക് ഔട്ട് തുടങ്ങിയതെന്ന് നടി പറഞ്ഞിരുന്നു. വൈകിയാണ് ഞാന്‍ ഇതിലേക്ക് വന്നത്.

എന്റെ ആരോഗ്യം ഞാന്‍ നോക്കണം. എനിക്ക് ട്രക്കിംഗ് ഏറെ ഇഷ്ടമാണ് , അതിന് ശക്തി ആവശ്യമാണ് ജ്യോതിക വ്യക്തമാക്കി. അതേസമയം രണ്ടുതവണയാണ് ജ്യോതിക തന്റെ കരിയര്‍ വിട്ടത്. ഒന്ന് വിവാഹത്തിനും കുടുംബത്തിനും രണ്ടാമത്തത് തന്റെ മാതാപിതാക്കള്‍ക്ക് വേണ്ടിയും. ഇന്ന് വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് താരം.

 

Advertisement