Home Entertainment Celebrities

എലിസബത്തിനോട് ബാല ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, ഇത് വളരെ മോശം; പുതിയ പോസ്റ്റ്

71

തന്റെ വ്യക്തിജീവിതം സോഷ്യല്‍ മീഡിയ വഴി തുറന്നു പറയാന്‍ യാതൊരു മടിയുമില്ലാത്ത താരമാണ് ബാല. ബാലയുടെ പ്രണയവും, വിവാഹവും, ഡിവോഴ്‌സും എല്ലാം പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. ഇതേക്കുറിച്ച് ബാല തന്നെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

ഇതിനുശേഷമാണ് ഡോക്ടര്‍ എലിസബത്ത് ബാലയുടെ ജീവിതത്തിലേക്ക് വന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ഇവര്‍ പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ എത്തി. രണ്ടുപേരും ഇതില്‍ വ്യക്തമായ മറുപടി ഇതുവരെ നല്‍കിയിട്ടില്ല.

കഴിഞ്ഞദിവസമായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹവാര്‍ഷിക ദിനം. ഒരു വര്‍ഷം മുന്‍പേ ആശുപത്രിക്കിടക്കയില്‍ ആയിരുന്നു ബാല തന്റെ രണ്ടാം വിവാഹവാര്‍ഷികദിനം ആഘോഷിച്ചത്.

അന്ന് കൂട്ടായി നിന്നത് ആകട്ടെ എലിസബത്തും. ഇപ്പോള്‍ അതേ ചിത്രം പങ്കുവച്ചു ത്തിയിരിക്കുയാണ് എലിസബത്ത്.

ഫേസ് ബുക്ക് ഒന്നും മറക്കുന്നില്ല, മറന്നിട്ടില്ല എന്ന ക്യാപ്ഷന്‍ നല്‍കിയാണ് എലിസബത്ത് ആ വീഡിയോ പങ്കിട്ടത്. ആശുപത്രി കിടക്കയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ബാലയുടെ അവസ്ഥയും ആ വീഡിയോയില്‍ കാണാം.

എല്ലാം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞു മൂന്നാം വാര്‍ഷിക ദിനം എത്തിയപ്പോള്‍ ബാല ഇക്കാര്യം പാടെ മറന്നു കളഞ്ഞു. ഇതുതീര്‍ത്തും മോശമായി പോയി എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.

Advertisement