അമ്മായി അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് അലറിക്കരഞ്ഞ് മനോജ് കെ ജയന്റെ ഭാര്യ, ഇതൊക്കെയാണ് ഓസ്‌കാര്‍ അഭിനയമെന്ന് പരിഹാസം

677

കഴിഞ്ഞദിവസമായിരുന്നു ഗായകനും സംഗീത സംവിധായകനും നടന്‍ മനോജ് കെ ജയന്റെ പിതാവുമായ കെജി ജയന്‍ അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

Advertisements

കെജി ജയന്റെ വിയോഗം അറിഞ്ഞ് മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഓടിയെത്തി. ഇതില്‍ ആ വിയോഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് മനോജ് കെ ജയന്റെ ഭാര്യ ആശയെയാണ്. മരണവീട്ടില്‍ എത്തിയ ആശ നിയന്ത്രണം വിട്ട് കരഞ്ഞു. എനിക്കിനി അച്ഛനില്ലല്ലോ ചേട്ടാ… എന്ന് പറഞ്ഞാമ് ആശ കരഞ്ഞത്. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

കെജി ജയന്റെ മൃതദേഹത്തിലും ഏറെനേരം വീണ് കരഞ്ഞ് ആശ. എന്നാല്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ആശയെ പരിഹസിച്ച് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.

ഇതൊക്കെയാണ് ഓസ്‌കാര്‍ അഭിനയം, എന്തൊരു ഓവര്‍… അച്ഛനെ നോക്കി വീട്ടില്‍ നില്‍ക്കാമായിരുന്നില്ലേ..? മരിച്ച് കഴിഞ്ഞ് ആരെ കാണിക്കാനാണ് ഇങ്ങനെ കരയുന്നത്?, മനോജിനേക്കാള്‍ വലിയ നടിയാണ് ഭാര്യയെന്ന് ഇത് കാണുമ്പോള്‍ മനസിലാവും എന്നിങ്ങനെ നീളുന്നു പരിഹസിച്ചുള്ള കമന്റുകള്‍.

 

 

Advertisement