ട്രോള്‍ പേടിച്ചിട്ടാണോ ജന്മദിനാശംസകള്‍ ഇങ്ങനെ ആക്കിയത്; വിനീത് ശ്രീനിവാസന്റെ പോസ്റ്റ് വൈറല്‍

70

ആരാധകര്‍ ഏറെയുള്ള താരമാണ് വിനീത് ശ്രീനിവാസന്‍. ഇന്ന് അദ്ദേഹത്തിന്റെ ഭാര്യ ദിവ്യയുടെ ജന്മദിനമാണ്. ഈ ദിനത്തില്‍ വിനീത് ശ്രീനിവാസന്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇന്ന് അവളുടെ ജന്മദിനം എന്ന ഒറ്റവരിയിലാണ് ഭാര്യക്ക് ആശംസ അറിയിച്ച് വിനീത് എത്തിയത്. ഒപ്പം ദിവ്യയുടെ ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

Advertisements

അതേസമയം ഒറ്റവരിയില്‍ മാത്രമായി ആശംസ ഒതുക്കിയതിനെ കുറിച്ചാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ട്രോള്‍ പേടിച്ചു കൊണ്ടാണോ ഇങ്ങനെ ചെയ്തത് എന്നും രസകരമായ കമന്റുകള്‍ വരുന്നുണ്ട്.

ഭാര്യയെ കുറിച്ച് വമ്പന്‍ പോസ്റ്റിടുന്ന വിനീതിന് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ പ്രമോഷന്‍ എത്തിയപ്പോള്‍ സഹോദരനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ കളിയാക്കിയിരുന്നു. പിന്നാലെ നിരവധി ട്രോളുകളാണ് ഇറങ്ങിയത്.

ഇത് പേടിച്ചിട്ടാണോ വിനീത് ശ്രീനിവാസന്‍ ആശംസകള്‍ ഒറ്റ വരിയില്‍ ആക്കിയതെന്നും ആരാധകര്‍ ചോദിക്കുന്നു.

 

 

Advertisement