എനിക്കൊരു വിദേശിയെ വിവാഹം കഴിക്കണം, മുറ്റം നിറയെ കാര്‍ വേണം , വലിയ വീട് വേണം; ജാന്‍മണി ദാസ് പറഞ്ഞത്

119

ബിഗ് ബോസില്‍ എത്തിയതോടെയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ദാസ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. താന്‍ എങ്ങനെയാണ് കേരളത്തില്‍ എത്തിയത് എന്നും തന്റെ സ്വദേശം എവിടെയാണെന്നും ജാന്‍മണി വെളിപ്പെടുത്തിയിരുന്നു.


ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് ജാന്‍മണി പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. എനിക്കൊരു വിദേശിയെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. വലിയൊരു വീടും മുറ്റത്ത് മൂന്നുനാല് കാറുകളൊക്കെ വേണം. രാവിലെ ഉറക്കം എഴുന്നേറ്റു ഗൗണ്‍ ഒക്കെ വിരിച്ചുപിടിച്ച് ഇറങ്ങി വരും. എന്നിട്ട് ഒരു കാറില്‍ കയറി ഷോപ്പിങ്ങിന് പോകും.

Advertisements


ഒത്തിരി സാധനങ്ങള്‍ വാങ്ങിയിട്ട് അതിന്റെ ബില്‍ ഭര്‍ത്താവിന് കൊടുക്കാനായി പറയും. എന്റെ പൈസ എന്റേതാണ്. അതുപോലെ നിങ്ങളുടെ പൈസ എന്റെതാണെന്ന് ഭര്‍ത്താവിനോട് പറയും. വിവാഹം കഴിഞ്ഞാല്‍ സ്വര്‍ണക്കടയില്‍ എപ്പോള്‍ പോകണം എന്ന് പറയുന്നുവോ അപ്പോള്‍ എന്നെ കൊണ്ടുപോകണം. ഇല്ലെങ്കില്‍ ഞാന്‍ പ്രശ്‌നമാക്കും. എനിക്ക് സാരിയും ജ്വല്ലറിയും വേണം ജാന്‍മണി പറഞ്ഞു.

അതേസമയം തന്റെ കട്ടില്‍ താന്‍ ഷെയര്‍ ചെയ്യില്ല എന്നും, തന്റെ മുറിയില്‍ വേറൊരാള്‍ കിടക്കാന്‍ പാടില്ലെന്നും താരം പറഞ്ഞു. അതുകൊണ്ട് എന്നെ ആര് വിവാഹം കഴിക്കാന്‍ ആണ്. കഴിച്ചാല്‍ തന്നെ പിറ്റേന്ന് ഇറങ്ങിപ്പോടീ എന്ന് പറയും ജാന്‍മണി പറഞ്ഞു.

 

Advertisement