Home Entertainment Celebrities

ഇതില്‍ രുദ്രകോപിയായ കാളിയായി മാറുകയാണ് ഇസമോള്‍; സാന്ത്വനം ദേവൂട്ടിയുടെ വീഡിയോ വൈറല്‍

108

സ്വാന്തനം സീരിയലിലെ ദേവൂട്ടിയെ പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. അമ്മയുടെ പാത പിന്തുടര്‍ന്നാണ് ഇസമോള്‍ അഭിനയിലോകത്തേക്ക് എത്തിയത്. ഈ ഒറ്റ സീരിയലിലൂടെ തന്നെ ഇസയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. നടി സജിത ബേട്ടിയുടെ മകളാണ് ഈസാ.

Advertisements

ഇപ്പോള്‍ ചന്ദ്രകാന്തം സീരിയല്‍ ആണ് ഈ താരം അഭിനയിക്കുന്നത്. അതേസമയം മകളുടെ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടാണ് സജിത ബേട്ടി ഇപ്പോള്‍ എത്തിയിരിക്കുന്നത്.

‘കളിങ്കാളിയല്ലേ’യെന്ന പാട്ടിനൊപ്പം സ്‌നേഹവതിയായ കാളിയായും രുദ്രകോപിയായ കാളിയായും മാറുകയാണ് ഇസമോള്‍. ഒരു സ്‌ക്രീനിന് മറവില്‍ നിന്ന് സന്തോഷവും കോപവും കൃത്യമായി കാണിക്കുകയാണ് കുഞ്ഞ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ് വീഡിയോ ഇപ്പോള്‍. സാന്ത്വനം ആരാധകര്‍ക്ക് മറക്കാനാവാത്ത ദേവൂട്ടിയുടെ വീഡിയോ എല്ലാവരും ഏറ്റടുത്ത് കഴിഞ്ഞു.

അതേസമയം ആവേശം മികച്ച പ്രതികരണം നേടി മുന്നേറുന്നു. ഫഹദിന്റെ രംഗണ്ണനെയും പിള്ളേരെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിച്ചു കൊണ്ടിരിക്കുന്നത്.

350ലധികം സ്‌ക്രീനുകളിലാണ് ഈദ് വിഷു റിലീസായി തീയറ്ററുകളിലെത്തിയ ചിത്രം മൂന്നാം വാരമായിട്ടും പ്രദര്‍ശനം തുടരുന്നത്. രോമാഞ്ചത്തിനു ശേഷം മറ്റൊരു വമ്പന്‍ ഹിറ്റാണ് ആവേശത്തിലൂടെ സംവിധായകന്‍ ജിത്തു മാധവന് ലഭിച്ചിരിക്കുന്നത്.

Advertisement