ഫഫാ, എന്തൊരു പ്രകടനമായിരുന്നു, നസ്രിയാ, നിന്നില്‍ അഭിമാനം തോന്നുന്നു, ആവേശം കണ്ട് അഭിനന്ദനങ്ങളുമായി നയന്‍താര

100

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ആവേശം മൂന്നാം വാരത്തിലേക്ക്. രോമാഞ്ചം എന്ന ഹൊറര്‍ കോമഡിയ്ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ഫഹദിന്റെ പെര്‍ഫോമന്‍സും മാസ്സും കോമഡിയും തിയേറ്ററുകളിലും ‘ആവേശം’ നിറയ്ക്കുന്നു.

Advertisements

ഫഹദിന്റെ രംഗണ്ണനെയും പിള്ളേരെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിച്ചു കൊണ്ടിരിക്കുന്നത്. 350ലധികം സ്‌ക്രീനുകളിലാണ് ഈദ് വിഷു റിലീസായി തീയറ്ററുകളിലെത്തിയ ചിത്രം മൂന്നാം വാരമായിട്ടും പ്രദര്‍ശനം തുടരുന്നത്.

Also Read:പഴയതുപോലെയല്ല, ഇന്ന് വലിയ സ്റ്റാര്‍, എടോ താന്‍ എന്നൊന്നും വിളിക്കുന്നത് ശരിയല്ല, മമ്മൂട്ടിയുടെ പെരുമാറ്റത്തെ കുറിച്ച് മനസ്സ്തുറന്ന് ടിജി രവി

രോമാഞ്ചത്തിനു ശേഷം മറ്റൊരു വമ്പന്‍ ഹിറ്റാണ് ആവേശത്തിലൂടെ സംവിധായകന്‍ ജിത്തു മാധവന് ലഭിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രം കണ്ട് സിനിമാതാരം നയന്‍താര സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഫഫ ദ സൂപ്പര്‍സ്റ്റാര്‍, എന്തൊരു പ്രകടനമായിരുന്നുവെന്നും ഓരോ രംഗങ്ങളിലെയും അസാധാരണമായ ഫഹദിന്റെ പ്രകടനം താന്‍ ആസ്വദിച്ചുവെന്നും നയന്‍താര കുറിച്ചു.

Also Read:മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ തന്നെയാണ് ഏറ്റവും നല്ല നടന്മാര്‍, മോഹന്‍ലാലിനെയും മമ്മൂട്ടിയെയും എല്ലാവരും മാതൃകയാക്കണം, ടൊവിനോ തോമസ് പറയുന്നു

നസ്രിയ നിന്നില്‍ അഭിമാനം തോന്നുവെന്നും നയന്‍താര ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നേരത്തെ നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും ചിത്രം കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു.

Advertisement