മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ തന്നെയാണ് ഏറ്റവും നല്ല നടന്മാര്‍, മോഹന്‍ലാലിനെയും മമ്മൂട്ടിയെയും എല്ലാവരും മാതൃകയാക്കണം, ടൊവിനോ തോമസ് പറയുന്നു

34

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇന്ന് ടൊവിനോ തോമസ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് സിനിമയില്‍ താരമൂല്യമുള്ള നായകനായി മാറിയ താരമാണ് നടന്‍ ടൊവിനോ. ഇതിനോടകം ഒത്തിരി സിനിമകളില്‍ ടൊവിനോ നായകനായി എത്തിയിട്ടുണ്ട്.

Advertisements

2012 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. വില്ലനായും സഹനടനായും അഭിനയിച്ച താരം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും സജീവമായ ഈ യുവതാരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Also Read:ഒരു മകന്‍ മാത്രമല്ല, നവ്യ നായര്‍ക്ക് ആരുമറിയാത്ത ഒരു മകളുമുണ്ട്, അവകാശം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സംഘാടകരോട് താരം, വീഡിയോ വൈറല്‍

ഇപ്പോഴിതാ മലയാള സിനിമാതാരങ്ങളെ കുറിച്ച് ടോവിനോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മലയാളത്തിലെ സ്റ്റാറുകള്‍ തന്നെയാണ് ഈ ഫിലിം ഇന്‍ഡസ്ട്രിയിലെ ഏറ്റവും നല്ല ആക്ടേഴ്‌സെന്നും മലയാള സിനിമയിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും താരം പറയുന്നു.

എല്ലാവരും മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമാണ് മാതൃകയാക്കേണ്ടത്. തനിക്ക് പലരുടെയും കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുന്നുണ്ടെന്നും തനിക്ക് മുമ്പ് സിനിമയില്‍ വന്നവരില്‍ നിന്നും തനിക്ക് ശേഷം വന്നവരില്‍ നിന്നും ഒത്തിരി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നും താരം പറയുന്നു.

Also Read:ലേഡി സൂപ്പര്‍സ്റ്റാര്‍ പൊടിയമ്മ, അമ്മയ്ക്ക് ഞാന്‍ ജനപ്രിയ നടിയെന്ന പദവിയാണ് നല്‍കുക, കല്‍പ്പനയുടെ മകള്‍ ശ്രീമയി പറയുന്നു

ഇതൊന്നും താന്‍ ഉണ്ടാക്കിയെടുത്ത തിയറിയല്ല. മമ്മൂട്ടിയും മോഹന്‍ലാലും തെളിയിച്ച കാര്യമാണെന്നും ഒരേ സെറ്റപ്പിലല്ലാതെ പല സെറ്റപ്പില്‍ വര്‍ക്ക് ചെയ്ത് കഴിഞ്ഞാല്‍ മാത്രമേ നമ്മള്‍ ഇംപ്രൂവാവുകയുള്ളൂവെന്നും താരം പറയുന്നു.

Advertisement